തൃശ്ശൂർ: [truevisionnews.com] വടക്കാഞ്ചേരി ഓട്ടുപാറയിലെ തറവാട്ടിൽ ഒരുമിച്ചാണ് 87 കാരി വത്സലയും 85 കാരി രമണിയും കഴിഞ്ഞുവരുന്നത്. പ്രായം 90ന് അടുത്തുവന്നിട്ടും, ആഗ്രഹങ്ങൾക്കും യാത്രാഭിലാഷങ്ങൾക്കും കുറവൊന്നുമില്ല.
ലോകത്തിലെ 18 രാജ്യങ്ങൾ ഇതിനോടകം കണ്ടുവന്ന 19-ാമത്തെ യാത്രയായ ലക്ഷദ്വീപിലേക്കാണ് പുറപ്പെടുന്നത്. ഏജിസ് ഓഫീസിലെ സീനിയർ അക്കൗണ്ടന്റായി ജോലി ചെയ്ത് വിരമിച്ച വത്സലക്കും, വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ആരംഭിച്ചത് വെറും 18 വർഷങ്ങൾക്ക് മുൻപാണ്.
കംബോഡിയ, വിയറ്റ്നാം, മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, നേപ്പാൾ, മ്യാൻമാർ, തായ്‌ലാൻഡ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങൾക്കൊപ്പം, ജർമനിയെ ഉൾപ്പെടെ പത്ത് യൂറോപ്യൻ രാജ്യങ്ങളും ഇവർ സന്ദർശിച്ചു.
യാത്രകളുടെ ആസൂത്രണത്തിലും ക്രമീകരണങ്ങളിലും വലിയ പങ്ക് വഹിക്കുന്നത് രമണിയുടെ മകൾ ഡോ. വി. ബിന്ദുവിന്റെയും മകൾ ഗായത്രിയുടെയും കുടുംബമാണ്. ഗായത്രിയുടെ ഭർത്താവ് ഡോ. ഗോവിന്ദും, ജർമനിയിൽ ആർക്കിടെക്റ്റായ ഗൗതവും പ്രോത്സാഹിപ്പിക്കുകയാണ്.


വടക്കൂട്ട് കൃഷ്ണൻ മൃണാളന്റെയും ശാരദയുടെയും മൂന്നു മക്കളിൽ രണ്ടുപേരാണ് വത്സലയും രമണിയും. സഹോദരനായ രാജൻ 1995-ൽ മരിച്ചു. അച്ഛൻ രാജൻ ജനിക്കുന്നതിന് മുമ്പുതന്നെ മരിച്ചതിനാൽ ശാരദ പാരാട്ടുകുന്നിലെ വീട്ടിൽ മൂന്ന് കുഞ്ഞുങ്ങളെ വളർത്തുകയായിരുന്നു.
ഏജിസ് ഓഫീസിലെ ഉദ്യോഗസ്ഥനായ രാജകുമാര മേനോനെയാണ് വത്സല വിവാഹം കഴിച്ചത്. 1975-ൽ ഭർത്താവ് മരിച്ചതിനെത്തുടർന്ന് വത്സലയ്ക്ക് തൃശ്ശൂരിൽ ജോലി ലഭിച്ചു. മക്കളില്ലാതിരുന്ന വത്സലയെ പിന്നീട് രമണി തറവാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
രമണി കൊടുങ്ങല്ലൂരിലെ അഡ്വ. ഗംഗാധര മേനോനെയാണ് വിവാഹം കഴിച്ചത്. മക്കൾ – ഡോ. വി. ബിന്ദു, ബാലകൃഷ്ണൻ, ഹരികുമാർ എന്നീ മൂന്നുപേർ. ഇപ്പോൾ ഇവർ ബിന്ദുവിനൊപ്പമാണ് താമസം. ഭവൻസ് വിദ്യാമന്ദിർ പ്രിൻസിപ്പലായ ബിന്ദുവിന്റെയും കലാനിലയം അനന്തപദ്മനാഭന്റെയും വീട്ടിലാണ് ഇരുവരുടെയും എല്ലാ സുഖസൗകര്യങ്ങളും.
മകൾ ഗായത്രിയുടെയും ഭർത്താവ് ഗോവിന്ദിന്റെയും കുട്ടികളായ ക്ഷേത്രയും ത്രിലോകും പല യാത്രകളിലും ഇവർക്കൊപ്പം പങ്കെടുക്കാറുണ്ട്. നാല് തലമുറ ഒരുമിച്ച് നടത്തിയ വിദേശയാത്രകളാണിവരുടെ ജീവിതത്തിന്റെ ഏറ്റവും വലിയ ആവേശം.
വീട്ടിൽ വെറുതെയിരുന്നപ്പോൾ രമണിയും വത്സലയും ചേർന്നാണ് ആദ്യം ഒരു ആത്മീയ യാത്ര ആസൂത്രണം ചെയ്തത് – രാമേശ്വരം മുതൽ ഋഷികേശ് വരെ. അതായിരുന്നു പിന്നീടുള്ള വിദേശയാത്രകളുടെ പ്രചോദനം.
പ്രായം ഒരു സംഖ്യ മാത്രമാണെന്നുള്ളത്, ഇവർ ജീവിതത്തോടെ തെളിയിക്കുകയാണ്.
Wadakkancherry, sisters, travels


















































