കക്കട്ടിൽ:(https://kuttiadi.truevisionnews.com/) പരിസ്ഥിതി സാമ്പത്തിക ശാസ്ത്രത്തിൽ മദ്രാസ് സ്‌കൂൾ ഓഫ് എക്കണോമിക്സിൽ ( സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് തമിഴ്‌നാട് ) നിന്നും പി.എച്ച്.ഡി നേടിയ ഡോ. സൽവയേയും, എൽ.എൽ.ബി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫാത്തിമ നജ നസ്രീനെയും മീത്തൽ വയൽ മഹല്ല് കമ്മിറ്റി അനുമോദിച്ചു.
മഹല്ല് പ്രസിഡണ്ട് എം.വി അബ്‌ദുറഹിമാൻ മാസ്റ്റർ, യു.എ.ഇ മീത്തൽ വയൽ മഹല്ല് പ്രസിഡന്റ് സൂപ്പി പാതിരിപ്പറ്റ എന്നിവർ ഉപഹാരം നൽകി. യോഗത്തിൽ ഖത്തർ മീത്തൽ വയൽ മഹല്ല് കമ്മിറ്റി പ്രസിഡണ്ട് യു.പി അസീസ്, മഹല്ല് ട്രഷറർ എം.വി മമ്മി ഹാജി, പി.എം മൊയ ഹാജി, ജെ.പി മൊയ്തു ഹാജി, യു.പി ലത്തീഫ്, ജെ.പി ഇർഷാദ് തുടങ്ങിയവർ പങ്കെടുത്തു. അനുമോദനത്തിന് നന്ദി പറഞ്ഞുകൊണ്ട് സൽവയും നജാ നസറിനും സംസാരിച്ചു. സ്വാലിഹ് റഹ്മാനിയുടെ പ്രാർത്ഥനയോടുകൂടി ആരംഭിച്ച ചടങ്ങിൽ അബ്‌ദുൽസലാം സ്വാഗതം പറഞ്ഞു
The Mahal Committee felicitated the talents.
















































