കുറ്റ്യാടി:(https://kuttiadi.truevisionnews.com/) തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം തൊട്ടില്‍പാലത്തെ ചുമട്ടുതൊഴിലാളിയും സിഐടിയു പ്രവര്‍ത്തകനുമായ കെ.ടി.ബിജുവിനെ നാഗംപാറയില്‍ സിപിഎം പ്രവര്‍ത്തകര്‍ മര്‍ ദിച്ചതായി പരാതി. വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചു എന്നാരോപിച്ച് ഒരു സംഘം കെ.ടി ബിജുവിനെ മര്‍ദിച്ചെന്നാണു പരാതി ബിജുവിന്റെ വീട്ടുപടിക്കല്‍ പടക്കം പൊട്ടിക്കുകയും ഇയാള്‍ക്കെതിരെ പ്രകടനം നടക്കുകയും ചെയ്തിരുന്നു.
ഇതിനെതിരെ ബിജു തൊട്ടില്‍പാലം പൊലീസില്‍ പരാതി നല്‍കിയിരുന്നു. വൈകുന്നേരമാണ് ബിജുവിനെതിരെ അക്രമം നടന്നത്. പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. എം.കെ.രാഘവന്‍ എംപി, കെ. എം.അഭിജിത്ത്, പി.ജി.സത്യനാഥ് തുടങ്ങിയവര്‍ ആശുപ്രതിയില്‍ ബിജുവിനെ സന്ദര്‍ശിച്ചു
CITU activist injured in CPM violence















































