കായക്കൊടി:(https://kuttiadi.truevisionnews.com/) കായക്കൊടിയിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ യു.ഡി. എഫ് പ്രവർത്തകരെ അക്രമിച്ചെന്ന കേസിൽ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ റിമാന്റിൽ .
സി.പി.എം പ്രവർത്തകരായ കായക്കൊടി സ്വദേശി സംഗീത് ടി.ടി (29), ലിജിൻ കുമാർ യു.കെ, സജീഷ് ടി ടി എന്നിവരെയാണ് കോടതി റിമാന്റ് ചെയ്തത്.
കഴിഞ്ഞ ദിവസം തൊട്ടിൽപ്പാലം പൊലീസിൽ നൽകിയ പരാതിക്ക് പിന്നാലെ അറസ്റ്റ് ചെയ്ത് പ്രവർത്തകരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു. 15 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്.
Three DYFI activists remanded










































