കുറ്റ്യാടി:(https://kuttiadi.truevisionnews.com/) മലയോര പ്രദേശങ്ങളില്‍ വര്‍ഷങ്ങളായി കൃഷി ചെയ്തിരുന്ന കൃഷിഭൂമികള്‍ കാടുപിടിച്ച് കിടക്കുകയാണ്. മുന്‍പ് വിവിധ കൃഷികള്‍ ചെയ്തിരുന്ന പറമ്പുകളിലാണ് കാട്ടുചെടികള്‍ വളര്‍ന്ന് പന്തലിച്ചിരിക്കുന്നത്. കൃഷിഭൂമി കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗപെടുത്താനാവാതെ കര്‍ഷകര്‍ നിസഹായാവസ്ഥയിലാണ്.
ഇന്നത്തെ സാഹചര്യത്തില്‍ കൃഷിക്ക്എന്ത് ലാഭം എന്ന ചിന്തയിലാണ് പലരും സര്‍ക്കാറുകള്‍ കാര്‍ഷിക മേഖലയ്ക്ക് പലതും ചെയ്യുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും താഴെക്കിടയിലുള്ള കര്‍ഷകസമൂഹം ഇന്നും ഗതികെട്ട തരത്തിലാണ്. ഇതിന്റെ ഭാഗമായെന്നോണ മെന്ന്പറയാം കൃഷിഭൂമികാട്പിടിച്ച് കിടക്കുന്നത്. കാട്ടുപന്നികളും മറ്റ് വന്യ ജീവികളും കൃഷി നശിപ്പിക്കുന്നത് സര്‍വസാധാരണമായി മാറി.
കൃഷിയുടെ ഭാഗമായി കാലങ്ങളായി മണ്ണില്‍ നടത്തുന്നകൊത്തും കിളയുമെല്ലാം മലയോര മേഖലയിലെ മട്ടാണ്. കിളയ്ക്കും മണ്ണിളക്കുന്നതിനും ആളെ കിട്ടാത്തതും വലിയ വിഷയമായി കര്‍ഷകരുടെ മുന്നിലുണ്ട്. മലയോര മേഖലകളില്‍ കൂടുതല്‍കൃഷിചെയ്യുന്ന ദീര്‍ഘകാല നാണ്യവിളകള്‍ റബ്ബര്‍, കുരുമുളക്, തെങ്ങ്, ഏലം, കമുക് തുടങ്ങി യവയാണ്. ഇതില്‍ തെങ്ങിനെയും കമുകിനേയും പരിചരിക്കുന്നത് കര്‍ഷകര്‍ മറന്ന മട്ടാണ്.
Cash crop plantations as a haven for wildlife

















































