കക്കട്ടിൽ:(https://kuttiadi.truevisionnews.com/) മൊകേരി മുറവശ്ശേരി വാർഡിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി എൻ.കെ. സീറിന്റ വിജയത്തിൽ ആഹ്ലാദിച്ച് യുഡിഎഫ് പ്രവർത്തകർ മൊകേരിയിൽ പ്രകടനം നടത്തി. ചങ്ങരകുളത്ത് നിന്ന് ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നീങ്ങിയ പ്രകടനത്തിൽ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ വിജയികളും അണിനിരന്നു.
ജമാൽ മൊകേരി പി.കെ.ഷമീർ, കെ.പി.ബാബു, വി പി.കെ.അബദുള്ള ബഷിർ മൊകേരി, കെ.ടി.അശോകൻ എന്നിവർ നേതൃത്വം നൽകി
UDF celebrates in Mokeri















































