ആവശ്യമായ സാധനങ്ങൾ:
സവാള
പച്ചമുളക്
ഇഞ്ചി


കറിവേപ്പില
കടലമാവ്
അരിപ്പൊടി
കായപ്പൊടി
മുളകുപൊടി
ഉപ്പ്
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം:
അരിഞ്ഞു വെച്ചിരിക്കുന്ന സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, ഉപ്പ് എന്നിവ ഒരു പാത്രത്തിലിട്ട് കൈകൊണ്ട് നന്നായി തിരുമ്മുക. ഇതിലേക്ക് കടലമാവ്, അരിപ്പൊടി, മുളകുപൊടി, കായപ്പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
സവാളയിലെ വെള്ളം തന്നെ മാവ് നനയാൻ ഏകദേശം മതിയാകും. ആവശ്യമെങ്കിൽ മാത്രം ഒന്നോ രണ്ടോ ടീസ്പൂൺ വെള്ളം തളിച്ച് കൊടുക്കുക. മാവ് ഒരുപാട് അയഞ്ഞു പോകരുത്.
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. മാവിൽ നിന്ന് ചെറിയ ഉരുളകൾ എടുത്ത് കൈവെള്ളയിൽ വെച്ച് അല്പം പരത്തി തിളച്ച എണ്ണയിലിടുക.മിതമായ തീയിൽ ഇട്ട് രണ്ട് വശവും ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക.
ullivada Recipe


















































