കക്കട്ടില്‍: (https://kuttiadi.truevisionnews.com/)നരിപ്പറ്റ പാക്കോയി പാലത്തിലേക്കുള്ള തിരുവങ്കോത്ത് മുക്ക്- പാക്കോയി റോഡിന്റെ പ്രവൃത്തി നിലച്ചു. പുഴക്കക്കര ഭൂമിവാതുക്കലില്‍ നിന്നും പാക്കോയി പാലത്തിലേക്കുള്ള റോഡ് മാസങ്ങള്‍ക്ക് മുമ്പ് ടാറിങ് കഴിഞ്ഞെങ്കിലും നരിപ്പറ്റ പഞ്ചായത്തിലെ തിരുവങ്കോത്ത് മുക്ക് മുതലുളള ഭാഗത്തിന്റെ പ്രവൃത്തി നടന്നിട്ടില്ല.
പരിസര പ്രദേശത്തുള്ളവരും കാല്‍നട യാത്രക്കാരും രൂക്ഷമായ പൊടിശല്യത്തില്‍ ബുദ്ധിമുട്ടുകയാണ്. സംഭവത്തില്‍ യുഡിഎഫ് 11ന് വൈകിട്ട് സായാഹ്ന ധര്‍ണ നടത്തും.
തുടര്‍ന്ന് ബഹുജനങ്ങളെ പങ്കെടുപ്പിച്ച് റോഡ് ഉപരോധമുള്‍പ്പെടെയുളള സമരപരിപാടികളാണ് തീരുമാനിച്ചിരിക്കുന്നത്. സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ എം.പി ജാഫര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സാലിഹ് മജീദ് അധ്യക്ഷത വഹിച്ചു. സി.കെ നാണു, എന്‍.ഹമീദ്, സി.പി കുഞ്ഞബ്ദുള്ള, വി.കെ റാഷിദ് എന്നിവര്‍ സംസാരിച്ചു.
Locals prepare for protest as construction of Naripatta Road halted















































