ഇനി ചപ്പാത്തി കല്ലുപോലെയാകില്ല;മാവ് കുഴയ്ക്കുമ്പോൾ ഈ ചെറിയ മാറ്റം വരുത്തി നോക്കൂ

ഇനി ചപ്പാത്തി കല്ലുപോലെയാകില്ല;മാവ് കുഴയ്ക്കുമ്പോൾ ഈ ചെറിയ മാറ്റം വരുത്തി നോക്കൂ
Jan 9, 2026 03:49 PM | By Krishnapriya S R

[truevisionnews.com] ചപ്പാത്തിയ്ക്ക് മയം ഇല്ല, വടിപോലെ ആകുന്നു, കഴിക്കുമ്പോൾ പല്ല് വരെ വേദനിക്കുന്നു, ഇങ്ങനെ പരാതികൾ നീളുന്നു. ചിലർ ചപ്പാത്തി ഉണ്ടാക്കിയാൽ സോഫ്റ്റായി വരാറില്ല, ചപ്പാത്തി മാവിൽ നെയ് ചേർത്തും എണ്ണ ചേർത്താലുമൊക്കെ പഞ്ഞിപോലെ ചപ്പാത്തി ഉണ്ടാക്കാൻ പറ്റിയെന്നു വരില്ല.

ചപ്പാത്തി മാവ് കുഴയ്ക്കുന്ന പരുവത്തിലാണ് ശ്രദ്ധിക്കേണ്ടത്. പാനിൽ കാൽകപ്പ് വെള്ളം ചൂടാക്കാം. ആവശ്യത്തിനുള്ള ഉപ്പും പിന്നെ ഇത്തിരി ഗോതമ്പുപൊടിയും ചേർത്ത് നന്നായി തിളപ്പിക്കാം.

തീ അണയ്ക്കാം. അതിലേക്ക് ആവശ്യത്തിനുള്ള ബാക്കി ചപ്പാത്തിമാവും ചേർത്ത് തവികൊണ്ട് നല്ലതുപോലെ കുഴച്ച് എടുക്കാം. ഇത്തിരി എണ്ണയും ചേർക്കാം. ചൂടോടെ കുഴയ്ക്കണം. മാവിന് അനുസരിച്ച് വെള്ളം ചേർക്കണം. ശേഷം തണുത്തിട്ട് മാവ് ചെറിയ ഉരുളകാളായി ഉരുട്ടാം.

ഒട്ടിപിടിക്കാതിരിക്കുവാനായി മാവ് വിതറി പരത്തിയെടുക്കാം. ശേഷം പാനിൽ ചുട്ടെടുക്കാം. പൂരിപോലെ ചപ്പാത്തി പൊങ്ങിവരും. ആവശ്യമെങ്കിൽ നെയ്യ് ചേർക്കാം. മയമുള്ള കിടിലൻ ചപ്പാത്തി റെഡി. ഇനി ചപ്പാത്തി ഈ രീതിയിൽ തയാറാക്കി നോക്കാം.



This small change when kneading dough

Next TV

Related Stories
ചായയ്ക്കൊപ്പം ഒരു മൊരിഞ്ഞ പഴം പൊരി ആയാലോ?

Jan 3, 2026 05:03 PM

ചായയ്ക്കൊപ്പം ഒരു മൊരിഞ്ഞ പഴം പൊരി ആയാലോ?

പഴം പൊരി ഉണ്ടാക്കുന്ന രീതി...

Read More >>
Top Stories