കുറ്റ്യാടി: (https://kuttiadi.truevisionnews.com/)പാലേരിയില്‍ പടക്ക നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്ക്. പാലേരി കരുവാന്‍കണ്ടി ജാനുവിന്റെ ആള്‍താമസമില്ലാത്ത വീട്ടില്‍ പടക്ക നിര്‍മാണം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബുധനാഴ്ച വൈകിട്ട് 4.30നാണ് സംഭവം.
കടിയങ്ങാട് ഇടക്കോട്ടുമ്മല്‍ അനില്‍കുമാറിനാണ് (48) പരിക്കേറ്റത്. ഉഗ്ര ശബ്ദം കേട്ട് നാട്ടുകാരും ബന്ധുക്കളും ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. സാരമായി പരിക്കേറ്റ അനില്‍കുമാറിനെ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവ സ്ഥലത്ത് നിന്ന് പടക്ക നിര്‍മാണത്തിന് ഉപയോഗിക്കുന്ന വെടി മരുന്ന്, ചാക്കുകള്‍, നൂല്‍ എന്നിവ പോലീസ് കണ്ടെടുത്തു.


One injured in explosion while making fireworks in Paleri
















































