തൊട്ടിൽപ്പാലം:(https://kuttiadi.truevisionnews.com/) തൊട്ടിൽപ്പാലം - വയനാട്റോഡിൽ മൂന്നാംകൈയിൽ വച്ച് വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ അതേ ദിശയിൽ സഞ്ചരിക്കുന്ന ഓട്ടോയ്ക്ക് പിന്നിലിടിച്ചു. നിയന്ത്രണം വിട്ട ഓട്ടോ എതിർശയിൽ വരികയായിരുന്ന ലോറിയിൽ ഇടിക്കുകയുമായിരുന്നു.
ഓട്ടോയിൽ ഉണ്ടായിരുന്ന അമ്മയ്ക്കും ഒരു വയസ് പ്രായമുള്ള ചെറുമകൾക്കും ഓട്ടോ ഡ്രൈവർക്കും നിസ്സാര പരിക്ക്. കാർ ഓട്ടോയ്ക്ക് പിന്നിൽ ഇടിച്ച ഉടൻ ഓട്ടോയിൽ ഉണ്ടായിരുന്നവർ പുറത്തേക്ക് തെറിച്ചു പോയതിനാൽ വൻ അപകടം ഒഴിവായി.
ഓട്ടോ പൂർണ്ണമായും തകർന്നു. പരിക്കേറ്റ മൂന്നുപേരും തൊട്ടിൽപ്പാലം ഇഖ്ര ആശുപത്രിയിൽ ചികിത്സ തേടി.
Car, auto and lorry collide; three injured















































