കുറ്റ്യാടി: ( kuttiadi.truevisionnews.com ) എസ്ഐആറിൽ കുറ്റ്യാടിയിൽ ഒരു ബൂത്തിൽ മാത്രം 400 വോട്ടർമാർ കരട് പട്ടികയിൽ നിന്ന് പുറത്തായി. അടിയന്തര അന്വേഷണത്തിന് കലക്ടറോട് എംഎൽഎ ആവശ്യപ്പെട്ടു. കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ 106ആം ബൂത്തിലെ കരട് വോട്ടർ പട്ടികയിൽ നിന്നും 400ലധികം ആളുകൾ പുറത്തായത്.
സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തണമെന്ന് കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കോഴിക്കോട് ജില്ല കലക്ടർക്ക് കത്ത് നൽകിയത്. എംഎൽഎ എന്ന നിലയിൽ നിരവധി പരാതികളാണ് ഇത് സംബന്ധിച്ച് ലഭിക്കുന്നത്.
തങ്ങളുടേതല്ലാത്ത കാരണത്താൽ കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ 106ാം ബൂത്തിലെ ജനങ്ങളുടെ വോട്ടവകാശം നിഷേധിക്കപ്പെടുന്നത് വളരെ ഗൗരവമായി കണക്കിലെടുക്കണമെന്നും, കരട് വോട്ടർപട്ടികയിൽ നിന്നും വിട്ടു പോയവരെ വോട്ടർ പട്ടികയിൽ ചേർക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഇത്തരത്തിലുള്ള തെറ്റുകൾ വരാതിരിക്കാനുള്ള അടിയന്തര നിർദേശങ്ങൾ ഉണ്ടാകണമെന്നും ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.
400 people turned out in just one booth in SIR Kuttiadi MLA asks Collector for immediate investigation










































