വേളം :(https://kuttiadi.truevisionnews.com/) കോൺഗ്രസിന്റെ വർഗീയ രാഷ്ടിയ കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് വേളം ചെറുകുന്നിൽ കോൺഗ്രസ് പ്രവർത്തകർ കുട്ടരാജിവച്ച് സി പിഐ എമ്മിലേക്ക്, വേളം കോ ൺഗ്രസ് മണ്ഡലം വൈസ് ഡന്റും ബ്ലോക്ക് നിർവഹണതി അംഗവും സിഡബ്ല്യുഎസ്എ സംസ്ഥാന പ്രസിഡൻ്ററുമായ പുല കുന്നുമ്മൽ ചന്ദ്രനും പുലകുന്നു മ്മൽ സുരേഷും ചുള്ളിയോട്ട് സു രേഷും ഉൾപ്പെടെയുള്ള 12പേരാ ണ് സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തീരുമാനി പ്രസിച്ചത്.
സിപിഐ എം സംസ്ഥാന സമികമ്മിറ്റി അംഗം പി മോഹനൻ പാർടി പതാക നൽകി സ്വീകരിച്ചു. വേളം ലോക്കൽ സെക്രട്ടറി പി എം കുമാരൻ അധ്യക്ഷനായി. കുന്നു മ്മൽ ഏരിയ സെക്രട്ടറി പി സി ഷൈജു, ജില്ലാ കമ്മിറ്റി അംഗം എൻ കെ രാമചന്ദ്രൻ, ഏരിയ കമ്മി റ്റി അംഗം പി വത്സൻ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ വി വാസു സ്വാഗതം പറഞ്ഞു
Mass resignations in Congress, leaders and workers join CPI(M)









































