ഇൻഡൽ മൊബിലിറ്റിയുടെ അത്യാധുനിക അശോക് ലെയ്ലാൻഡ് സർവീസ് സെന്റർ കൂനമ്മാവിൽ

ഇൻഡൽ മൊബിലിറ്റിയുടെ അത്യാധുനിക അശോക് ലെയ്ലാൻഡ് സർവീസ് സെന്റർ കൂനമ്മാവിൽ
Dec 1, 2025 02:13 PM | By Athira V

കൊച്ചി: ( www.truevisionnews.com ) ഇൻഡൽ കോർപ്പറേഷന് കീഴിലുള്ള ഇൻഡൽ മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ അശോക് ലെയ്ലാൻഡ് അംഗീകൃത സർവീസ് സെന്റർ കൂനമ്മാവ് വള്ളുവള്ളിയിൽ പ്രവർത്തനമാരംഭിച്ചു.

വ്യാഴാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ അശോക് ലെയ്ലാൻഡ് നെറ്റ്‌വർക്ക് ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റ് അജയ് അറോറയാണ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കേരളത്തിലെ ഏറ്റവും വലിയ സർവീസ് സെന്ററുകളിലൊന്നാണിത്.

45,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള കേന്ദ്രത്തിൽ ഒരു ദിവസം 20 വാഹനങ്ങൾ വരെ സർവീസ് ചെയ്യാൻ സാധിക്കുന്ന വിപുലമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. വാഹനങ്ങളുടെ ഡ്രൈവർമാർക്ക് വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.അശോക് ലെയ്ലാൻഡിന്റെ ഹെവി കൊമേഴ്‌സ്യൽ വാഹനങ്ങൾക്കാണ് (HCV) പ്രധാനമായും സേവനം ലഭ്യമാക്കുക.

കേരളത്തിൽ ഇൻഡൽ മൊബിലിറ്റിയുടെ രണ്ടാമത്തെ വർക്ക്‌ഷോപ്പാണിത്. കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും തുടർന്ന് മറ്റ് പ്രധാന നഗരങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്. ചടങ്ങിൽ ഇൻഡൽ കോർപറേഷൻ മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുത്തു.

Indel Mobility's state-of-the-art Ashok Leyland service center in Koonammavil

Next TV

Related Stories
'ഷീ പവർ 2025' വനിതാ ഉച്ചകോടി 18-ന് കൊച്ചിയിൽ

Dec 12, 2025 02:08 PM

'ഷീ പവർ 2025' വനിതാ ഉച്ചകോടി 18-ന് കൊച്ചിയിൽ

'ഷീ പവർ 2025' വനിതാ ഉച്ചകോടി 18-ന്...

Read More >>
ഇൻസ്പൈറിങ്ങ് ജേർണി ഓഫ് യങ്ങ് ബിസിനസ്സ് ടൈക്കൂൺ അനന്യ ബിർല

Dec 9, 2025 04:01 PM

ഇൻസ്പൈറിങ്ങ് ജേർണി ഓഫ് യങ്ങ് ബിസിനസ്സ് ടൈക്കൂൺ അനന്യ ബിർല

ഇൻസ്പൈറിങ്ങ് ജേർണി ഓഫ് യങ്ങ് ബിസിനസ്സ് ടൈക്കൂൺ അനന്യ...

Read More >>
ജെയിൻ സർവ്വകലാശാല ഫ്യൂച്ചർ കേരള മിഷന്റെ കുളവാഴ നിയന്ത്രണ പദ്ധതിക്ക് എംപെഡയുടെ പിന്തുണ

Dec 8, 2025 02:39 PM

ജെയിൻ സർവ്വകലാശാല ഫ്യൂച്ചർ കേരള മിഷന്റെ കുളവാഴ നിയന്ത്രണ പദ്ധതിക്ക് എംപെഡയുടെ പിന്തുണ

ജെയിൻ സർവ്വകലാശാല ഫ്യൂച്ചർ കേരള മിഷൻ, കുളവാഴ നിയന്ത്രണ പദ്ധതി, എംപെഡ...

Read More >>
'പീയുഷ് നോട്ട് ഔട്ട്' ;  ഇന്ത്യൻ പരസ്യരംഗത്തെ ഇതിഹാസം പീയുഷ് പാണ്ഡെയെ അനുസ്മരിച്ചു

Nov 22, 2025 04:40 PM

'പീയുഷ് നോട്ട് ഔട്ട്' ; ഇന്ത്യൻ പരസ്യരംഗത്തെ ഇതിഹാസം പീയുഷ് പാണ്ഡെയെ അനുസ്മരിച്ചു

ന്ത്യൻ പരസ്യ ഇതിഹാസം , പീയുഷ് പാണ്ഡെ, അനുസ്മരണം...

Read More >>
 മൈൽസ്റ്റോൺ ഗിയേഴ്‌സ് ലിമിറ്റഡ് ഐപിഒയ്ക്ക്

Nov 22, 2025 01:47 PM

മൈൽസ്റ്റോൺ ഗിയേഴ്‌സ് ലിമിറ്റഡ് ഐപിഒയ്ക്ക്

മൈൽസ്റ്റോൺ ഗിയേഴ്‌സ് ലിമിറ്റഡ്, പ്രാഥമിക ഓഹരി...

Read More >>
Top Stories

News Roundup