കുറ്റ്യാടി: [kuttiadi.truevisionnews.com] പതിമൂന്നാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ദിവ്യ പൂവടിത്തറ 194 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വാർഡ് അഞ്ചിൽ എൽഡിഎഫിലെ ബോബി മൂക്കൻതോട്ടം 29 വോട്ടുകളുടെ നേരിയ മുൻതൂക്കത്തോടെ ജയം സ്വന്തമാക്കി.
വാർഡ് ഏഴിൽ യുഡിഎഫ് സ്ഥാനാർഥി റോസകുട്ടി 186 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഒമ്പതാം വാർഡിൽ എൽഡിഎഫിലെ സൗമ്യ സജിത്ത് 46 വോട്ടുകൾക്കാണ് വിജയം കൈവരിച്ചത്.
പത്താം വാർഡിൽ എൽഡിഎഫിലെ മണലിൽ രമേശൻ 49 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചു. പതിനൊന്നാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി അഷ്റഫ് മണ്ണാർകണ്ടിൽ 192 വോട്ടുകൾക്കാണ് വിജയം നേടിയത്.
Local elections
















































