കൊച്ചി: (truevisionnews.com) ട്രാക്ടറുകൾ, നിർമ്മാണ ഉപകരണങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ, ലോക്കോമോട്ടീവുകൾ, കാറ്റാടി യന്ത്രങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകൾക്കുള്ള എഞ്ചിനീയറിംഗ് ട്രാൻസ്മിഷൻ ഘടകങ്ങളുടെ നിർമ്മാതാക്കളായ മൈൽസ്റ്റോൺ ഗിയേർസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക രേഖ (ഡിആർഎച്ച്പി ) സമർപ്പിച്ചു.
രണ്ട് രൂപ മുഖവിലയുള്ള ഓഹരികളുടെ ഐപിഒയിലൂടെ 1100 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 800 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 300 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റൽ ലിമിറ്റഡ്, മോത്തിലാൽ ഓസ്വാൾ ഇൻവെസ്റ്റ്മെന്റ് അഡ്വൈസേഴ്സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാര്‍.
Milestone Gears Limited, Initial Public Offering
















































