'വികസന സദസ്സ്' ;അഴിയൂരിൽ വികസന നേട്ടങ്ങൾ പങ്കുവെച്ച് വികസന സദസ്സ് സംഘടിപ്പിച്ചു

'വികസന സദസ്സ്' ;അഴിയൂരിൽ വികസന നേട്ടങ്ങൾ പങ്കുവെച്ച് വികസന സദസ്സ് സംഘടിപ്പിച്ചു
Oct 22, 2025 12:42 PM | By Fidha Parvin

അഴിയൂർ: (vatakara.truevisionnews.com) സംസ്ഥാന സർക്കാരിൻ്റെയും ഗ്രാമപഞ്ചായത്തിൻ്റെയും വികസന നേട്ടങ്ങളും ഭാവി കാഴ്ചപ്പാടുകളും പങ്കുവെച്ച് അഴിയൂർ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങ് കെ.പി.മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി.ശ്രീധരൻ അധ്യക്ഷത വഹിച്ചു.

വികസന സദസ്സിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ, ഹരിത കർമസേന, കുടുംബശ്രീ, ആശാ വർക്കർമാർ എന്നിവരെ ആദരിച്ചു.

സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടങ്ങളുടെ അവതരണവും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ സന്ദേശവും ചടങ്ങിൽ പ്രദർശിപ്പിച്ചു. പഞ്ചായത്തിൻ്റെ വികസന നേട്ടങ്ങൾ സെക്രട്ടറി തൗസീഫ് വിശദീകരിച്ചു. തുടർന്ന് ഭാവി വികസനത്തിനായുള്ള ആശയങ്ങളും നിർദ്ദേശങ്ങളും സദസ്സിൽ ചർച്ച ചെയ്തു.

പ്രധാനമായും, കുഞ്ഞിപ്പള്ളി റെയിൽവേ അടിപ്പാത നിർമാണം, മുക്കാളിയിൽ ട്രെയിൻ സ്റ്റോപ്പ് പുനഃസ്ഥാപിക്കൽ, വയോജന പാർക്ക് ഒരുക്കൽ, കീരിത്തോട് നടപ്പാലം നിർമാണം, ശ്മശാനം പൂർത്തീകരണം, പഞ്ചായത്ത് കളിസ്ഥലം സംരക്ഷണം, മാലിന്യമുക്തമായ ചോമ്പാൽ ഹാർബർ, ലൈഫ് ഭവന പദ്ധതി വിസ്തീർണവും തുകയും വർദ്ധിപ്പിക്കൽ, പകൽവീട് നിർമാണം, കനാൽ നവീകരണം തുടങ്ങിയ നിർദ്ദേശങ്ങളാണ് വികസന ചർച്ചയിൽ ഉയർന്നുവന്നത്.

വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി പി നിഷ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രമ്യ കരോടി, ബ്ലോക്ക് പഞ്ചായത്ത് അംഗം എ പി ബിന്ദു, പഞ്ചായത്ത് അംഗം സാലിം പുനത്തിൽ, റിസോഴ്‌സ് പേഴ്‌സൺ എം.പി.ഷനിൽ കുമാർ, അസി. സെക്രട്ടറി ശ്രീകല, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

'Development Audience'; A development audience was organized in Azhiyur to share development achievements

Next TV

Related Stories
ഒപ്പമുണ്ട് ; വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു

Oct 23, 2025 07:42 PM

ഒപ്പമുണ്ട് ; വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു

വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം...

Read More >>
ചോറോട് പഞ്ചായത്തിലെ അഞ്ച് വാർഡുകളിലും, മുഴുവൻ ബ്ലോക്ക് സീറ്റിലും എസ്ഡിപിഐ മത്സരിക്കും

Oct 23, 2025 05:26 PM

ചോറോട് പഞ്ചായത്തിലെ അഞ്ച് വാർഡുകളിലും, മുഴുവൻ ബ്ലോക്ക് സീറ്റിലും എസ്ഡിപിഐ മത്സരിക്കും

ചോറോട് പഞ്ചായത്തിലെ അഞ്ച് വാർഡുകളിലും, മുഴുവൻ ബ്ലോക്ക് സീറ്റിലും എസ്ഡിപിഐ...

Read More >>
'അരുത് യുവത്വമേ' ; വടകര ടൗൺഹാളിൽ ലഹരിവിരുദ്ധ നൃത്തപരിപാടി ക്യാമ്പയിന് നാളെ

Oct 23, 2025 03:36 PM

'അരുത് യുവത്വമേ' ; വടകര ടൗൺഹാളിൽ ലഹരിവിരുദ്ധ നൃത്തപരിപാടി ക്യാമ്പയിന് നാളെ

'അരുത് യുവത്വമേ' ; വടകര ടൗൺഹാളിൽ ലഹരിവിരുദ്ധ നൃത്തപരിപാടി ക്യാമ്പയിന്...

Read More >>
വടകര സ്വദേശിനിയുടെ കൊലപാതകം; ലോഡ്ജ് മുറിയിൽ പിടിവലി നടന്നതിന്റെ ലക്ഷണം, ഒരാൾക്ക് കൂടി പങ്കെന്ന് സംശയം

Oct 23, 2025 02:30 PM

വടകര സ്വദേശിനിയുടെ കൊലപാതകം; ലോഡ്ജ് മുറിയിൽ പിടിവലി നടന്നതിന്റെ ലക്ഷണം, ഒരാൾക്ക് കൂടി പങ്കെന്ന് സംശയം

വടകര സ്വദേശിനിയുടെ കൊലപാതകം; ലോഡ്ജ് മുറിയിൽ പിടിവലി നടന്നതിന്റെ ലക്ഷണം, ഒരാൾക്ക് കൂടി പങ്കെന്ന്...

Read More >>
'വായനശാല';പാലയാട് മുതിർന്നവരുടെ സംഗമവും ക്ലബ്ബ് രൂപീകരണവും

Oct 23, 2025 01:20 PM

'വായനശാല';പാലയാട് മുതിർന്നവരുടെ സംഗമവും ക്ലബ്ബ് രൂപീകരണവും

'വായനശാല';പാലയാട് മുതിർന്നവരുടെ സംഗമവും ക്ലബ്ബ്...

Read More >>
വടകര സ്വദേശിനിയുടെ കൊലപാതകം; യുവതിയെ ലോഡ്ജിൽ എത്തിച്ച ജീവനക്കാരൻ പിടിയിൽ

Oct 23, 2025 11:42 AM

വടകര സ്വദേശിനിയുടെ കൊലപാതകം; യുവതിയെ ലോഡ്ജിൽ എത്തിച്ച ജീവനക്കാരൻ പിടിയിൽ

വടകര സ്വദേശിനിയുടെ കൊലപാതകം; യുവതിയെ ലോഡ്ജിൽ എത്തിച്ച ജീവനക്കാരൻ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall