നരിപ്പറ്റ: ( kuttiadi.truevisionnews.com) കർഷക തൊഴിലാളികളുടെ മുടങ്ങിക്കിടക്കുന്ന അധിവർഷ ആനുകൂല്യം ഉടൻ വിതരണം ചെയ്യണമെന്ന് എസ്.ടി.യു. ദേശീയ പ്രസിഡൻ്റ് അഹമ്മദ് കുട്ടി ഉണ്ണികുളം ആവശ്യപ്പെട്ടു.
മുടങ്ങിക്കിടക്കുന്ന തൊഴിലാളി പെൻഷൻ വിതരണം ചെയ്യുക, സാമൂഹ്യ പെൻഷൻ 3000 രൂപയായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കർഷക തൊഴിലാളി ഫെഡറേഷൻ ജില്ല കമ്മറ്റി നരിപ്പറ്റ വില്ലേജ് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. കെ. ടി. എഫ ജില്ലാ പ്രസിഡൻ്‌റ് ടി. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് മണ്ഡലം സെക്ര. എം.പി. ജാഫർ മാസ്റ്റർ, ടി.പി.എം. തങ്ങൾ, പി.സി. മുഹമ്മദ്, കോമത്ത് ഇബ്രാഹിം മാസ്റ്റർ, പി.സി. ഇസ്മായിൽ, സാജിത പി. ജാഫർ തുണ്ടിയിൽ,കെ വി . മഹമൂദ്, സകീന ഹൈദർ, എൻ. ഹമീദ് മാസ്റ്റർ, ഇ.കെ. ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.
'Dharna'; STU demands immediate distribution of pending benefits to agricultural workers