കക്കട്ടിൽ: ( kuttiadi.truevisionnews.com) കക്കട്ടിൽ ടൗണിൽ വടകര ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് സമീപം ഉദ്ഘാടനം ചെയ്ത ഹൈമാസ് ലൈറ്റ് മാസങ്ങളായി കത്തുന്നില്ല. ഇത് ടൗണിനെ ഇരുട്ടിലാക്കിയിരിക്കുകയാണ്. ഹൈമാസ് ലൈറ്റ് കൂടാതെ ടൗണിലെ മറ്റ് തെരുവ് വിളക്കുകളും പലയിടത്തും കത്തുന്നില്ല. ഇതിനോടൊപ്പം ടൗണിൽ തെരുവ് നായകളുടെ ശല്യവും രൂക്ഷമാണ്.
ഹൈമാസ് ലൈറ്റും തെരുവ് വിളക്കുകളും അടിയന്തരമായി കത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് കുന്നുമ്മൽ പഞ്ചായത്ത് കമ്മിറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. കെപിസിസി സെക്രട്ടറി വി.എം.ചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. സി.കെ.അബു അധ്യക്ഷത വഹിച്ചു. കെ.പി.ശങ്കരന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
'Stuck in the dark'; High Mas lights and street lights not working, UDF demands action