കുറ്റ്യാടി:( kuttiadi.truevisionnews.com) കൈവേലിയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് മേപ്പാടി സ്വദേശിനി കോട്ടത്തറ വയലിൽ പ്രിയയെ (27) ആണ് കൈവേലിയിലെ ഭർത്താവ് ചമ്പിലോറ വെള്ളിത്തറ വിജിത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവസ്ഥലത്ത് വടകര തഹസിൽദാറുടെ നേതൃത്വത്തിൽ കുറ്റ്യാടി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പ്രിയയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ കുറ്റ്യാടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Case filed for unnatural death; Woman found dead in her in-laws' house in Kaiveli