കായക്കൊടി: ( kuttiadi.truevisionnews.com) പഞ്ചായത്ത് 52 ലക്ഷം രൂപ അനുവദിച്ച് നിർമിച്ച കുഴിപ്പാട്ട് ഇരുളാം കുടിവെള്ള പദ്ധതി തദ്ദേശസ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷിജിൽ അധ്യക്ഷനായി.
കായക്കൊടി പഞ്ചായത്ത് സെക്രട്ടറി ആർദ്ര റിപ്പോർട്ട് അവതരിപ്പിച്ചു പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എ ഉമ, സരിത മുരളി, എം റീജ പഞ്ചായത്ത് അംഗം സി കെ ഷൈമ, എം കെ ശശി, സാലിഹ്, റഷീദ്, പി പി സനീഷ് ഇ കെ പോക്കർ, പി രാജീവൻ എന്നിവർ സംസാരിച്ചു. വാർഡ് അംഗം കെ ശോഭ സ്വാഗതവും കെ പി ബാബു നന്ദിയും പറഞ്ഞു
'Drinking water'; Kuzhipattu Irulam drinking water project inaugurated by Excise Minister M. B. Rajesh