കായക്കൊടി : കോവുകുന്നിൽ നിർമ്മാണപ്രവർത്തി നടക്കുന്ന വീട്ടിൽ വയറിങ് ജോലിക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു. കായക്കൊടി സ്വദേശി ഈച്ചക്കുന്നിലെ അഖിലേഷ് (27) ആണ് മരിച്ചത്. ജോലിചെയ്യുന്നതിനിടെ ഡ്രില്ലിംഗ് മിഷ്യനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ഉടൻ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം സംസ്കാരത്തിനായി നാളെ വീട്ടുകാർക്ക് വിട്ടുനൽകും
young man died of shock while working on wiring in Kayakodi.