കുറ്റ്യാടി: (kuttiadi.truevisionnews.com) വളർന്ന് വികസിക്കുന്ന കുറ്റ്യാടി ടൗണിന് എന്നും ഒരു പേടിസ്വപ്നമായി തുടരുന്നത് തുടർച്ചയായ ഗതാഗതക്കുരുക്കാണ്. നിലവിൽ നിർമ്മാണം പുരോഗമിക്കുന്ന കുറ്റ്യാടി ബൈപ്പാസ് പദ്ധതി യാഥാർത്ഥ്യമായാലും ഈ കുരുക്കിൽ നിന്ന് പൂർണ്ണമായ മോചനം ലഭിക്കില്ലെന്ന ആശങ്കകൾ നിലനിൽക്കെ, കുരുക്കില്ലാത്ത കുറ്റ്യാടി എന്ന സ്വപ്നത്തിലേക്ക് പ്രതീക്ഷ നൽകിക്കൊണ്ട് ഓത്തിയോട്ട് ബൈപ്പാസ് പദ്ധതി യാഥാർഥ്യത്തിലേക്ക് നീങ്ങുകയാണ്.
ടൗണിലെ യാത്രാദുരിതത്തിന് അറുതി വരുത്തുന്ന ഈ നിർണ്ണായക പദ്ധതി എത്രയും വേഗം പൂർത്തിയാക്കാനുള്ള നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്.എട്ടുകോടി രൂപ പദ്ധതിക്കായി സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട് സ്ഥലം ഏറ്റെടുക്കലിന് ഉൾപ്പടെ ഫണ്ട് ഉണ്ട് ഇതിനായി സർവേ നടപടികൾ ഉടൻ തുടങ്ങുമെന്ന് ഇ കെ വിജയൻ എം എൽ എ പറഞ്ഞു.


നിലവിൽ രണ്ടു കോടി രൂപ സ്ഥലമേറ്റെടുക്കാനും ആറുകോടി രൂപ റോഡ് നിർമാണത്തിനുമാണ് കായക്കൊടി പഞ്ചായത്തിലെ തളീക്കരയ്ക്ക് സമീപത്തെ ഓത്തിയോട്ട് നിന്ന് തുടങ്ങി കരണ്ടോട് വഴി നരിക്കൂട്ടും ചാലിൽ അവസാനിക്കുന്ന വിധത്തിലാണ് ഓത്തിയോട്ട് ബൈപ്പാസ് വിഭാവനം ചെയ്തിരിക്കുന്നത്
Traffic congestion will be relieved; Ooty bypass in Kuttiadi becomes a reality