തൊട്ടിൽപ്പാലം:( kuttiadi.truevisionnews.com) കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൊട്ടിൽപ്പാലം യൂണിറ്റിന്റെ നേതൃത്വത്തിൽ 'ഞങ്ങൾക്ക് ജീവിക്കണം' എന്ന മുദ്രാവാക്യം ഉയർത്തി തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
സംസ്ഥാന കൗൺസിൽ അംഗവും നിയോജക മണ്ഡലം യൂണിറ്റ് പ്രസിഡന്റുമായ അബ്രഹാം തടത്തിൽ മാർച്ച് ഉദ്ഘാടനം ചെയ്തു. ടൗണിലെ കടകൾക്ക് മുന്നിൽ വാഹനം നിർത്തി സാധനങ്ങൾ വാങ്ങുന്നവരുടെ വണ്ടികളുടെ ഫോട്ടോ എടുത്ത്


ഫൈൻ ഈടാക്കുന്ന പോലീസ് നടപടി അവസാനിപ്പിക്കുക, വഴിയോര കച്ചവടം നിർത്തലാക്കുക, കടകൾക്ക് മുന്നിലുള്ള സ്ഥിരം ടാക്സി പാർക്കിങ് പഞ്ചായത്തിൻ്റെ സ്ഥലത്തേക്ക് മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികൾ മാർച്ച് നടത്തിയത്. യൂണിറ്റ് ജനറൽ സെക്രട്ടറി ഒ.പി. പത്മനാഭൻ, പി. ചന്ദ്രൻ, ശിവാനന്ദൻ, ലില്ലിക്കുട്ടി, ട്രഷറർ ജോമോൻ എന്നിവർ സംസാരിച്ചു
'We want to live'; Traders hold protest march against police action