Oct 21, 2025 09:48 PM

കുന്നുമ്മൽ: (kuttiadi.truevisionnews.com) കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് 2021-25 പദ്ധതി വിഹിതവും എംഎൽഎ ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സമുച്ചയത്തിൻ്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവ്വഹിച്ചു.

കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു. രണ്ട് നിലകളിലായി 2 കോടി 60 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ ഓഫിസ് കാബിൻ, ഫ്രണ്ട് ഓഫിസ്, ഐസിഡിഎസ് ഓഫിസ്, വിവിധ വകുപ്പുകളുടെ ഓഫീസ് എന്നിവയും പ്രവർത്തിക്കും.

ചടങ്ങിൽ ഇ കെ വിജയൻ എംഎൽഎ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ചന്ദ്രി,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് കക്കട്ടിൽ, കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ റീത്ത, വേളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തായന ബാലാമണി, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഒ ടി നഫീസ, ജില്ലാപഞ്ചായത്ത് മെമ്പർ സി എം യശോദ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എംപി കുഞ്ഞിരാമൻ,ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺഎൻ കെ ലീല, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലീബ സുനിൽ, എൽ എസ് ജി ഡി ജോ. ഡയറക്റ്റർ പി ടി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ ടി മനോജ്‌കുമാർ, എക്സ‌ി. എൻജിനീയർ കെ എ സരിത, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.

Minister M.B. Rajesh dedicates Kunnummal Block Panchayat Office building to the nation

Next TV

Top Stories










News Roundup






GCC News






//Truevisionall