കുറ്റ്യാടി :( kuttiadi.truevisionnews.com) തെരഞ്ഞെടുപ്പുകളിലെ വിജയവും ഭരണനിയന്ത്രണവും മോദി അനുകൂല കോർപറേറ്റുകളുടെയും കുത്തക മുതലാളിമാരുടെയും കൈകളിലാണെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഉസ്മാൻ കുറ്റപ്പെടുത്തി.
നോട്ട് നിരോധനത്തിലൂടെ തെരഞ്ഞെടുപ്പിനെ വരുതിയിലാക്കിയാണ് രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്നതെന്നും, മൂന്നാം ബി.ജെ.പി. സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് 'വോട്ട് കൊള്ള' നടത്തി അധികാരം പിടിച്ചെടുത്തതാണെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണഘടനയ്ക്ക് മുകളിൽ ബി.ജെ.പിക്ക് വേണ്ടി തെരഞ്ഞെടുപ്പ് അട്ടിമറി നടത്തുകയാണെന്നും 2024 മുതലുള്ള തെരഞ്ഞെടുപ്പുകൾ സുതാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
'വോട്ട് കൊള്ളക്കാരിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക' എന്ന സന്ദേശമുയർത്തി എസ്.ഡി.പി.ഐ. വേളം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.കെ. ഉസ്മാൻ. മണ്ഡലം സെക്രട്ടറി അബുല്ലൈസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ എൻ.കെ. റഷീദ് ഉമരി പദയാത്ര ഉദ്ഘാടനം ചെയ്തു. പൂളക്കുലിൽ നിന്ന് രാവിലെ ആരംഭിച്ച വാഹന ജാഥ കാക്കുനിയിൽ സമാപിച്ചു. വിവിധ നേതാക്കൾ സംസാരിച്ചു.
'Padayatra'; SDPI wants to reclaim the country from vote-grabbers