തൊട്ടിൽപ്പാലം: (kuttiadi.truevisionnews.com) തൊട്ടിൽപ്പാലം സ്വദേശി യുഎഇയില്‍ ഹൃദയാഘാതംമൂലം മരിച്ചു . കോതോട് സ്വദേശി ചുണ്ടക്കുന്നുമ്മൽ ബിനു (47) ആണ് മരിച്ചത്. ദീർഘകാല പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലെത്തിയ ബിനു ഒരു വർഷം മുൻപാണ് മടങ്ങിയത്. യുഎഇയിൽ മദീന ഗ്രൂപ്പിൽ പാചകത്തൊഴിലാളിയായിരുന്നു. അച്ഛൻ: പരേതനായ ചാ ത്തു. അമ്മ: ജാനു. ഭാര്യ: മിനി. മക്കൾ: അൽഗ (ചാത്തങ്കോട്ടുനട ഹയർ സെക്കന്റി സ്‌കൂൾ), അയോൺ (ജിഎൽപി സ്‌കൂൾ, കോതോടി). സഹോദരങ്ങൾ: റീന, റിജി. സഞ്ചയനം ബുധനാഴ്ച.
An expatriate from Kothode died of a heart attack in the UAE