കുറ്റ്യാടി: (https://kuttiadi.truevisionnews.com/) സ്നേഹവും കരുതലും പങ്കുവെച്ച് കടിയങ്ങാട് തണല്‍ ക്യാമ്പസില്‍ സംഘടിപ്പിച്ച സ്‌പോണ്‍സേഴ്‌സ് മീറ്റ് ശ്രദ്ധേയമായി. പരസ്പരം മിണ്ടിയും പറഞ്ഞും ചേര്‍ത്തുപിടിച്ചും ഒട്ടേറെപ്പേർ ഒത്തുചേർന്നപ്പോൾ അത് ഭിന്നശേഷി കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായി മാറി. പരിപാടിയുടെ ഉദ്ഘാടനം സാബിത്ത് സഫാരി നിർവ്വഹിച്ചു.
തണലിന്റെ പ്രയാണത്തിൽ നാടാകെ കൂടെയുണ്ടെന്ന് വിളംബരം ചെയ്യുന്നതായിരുന്നു ഈ സംഗമം. അനേകം കുടുംബങ്ങളാണ് കുട്ടികളുടെ വാര്‍ഷിക ചെലവ് ഏറ്റെടുക്കാന്‍ സന്നദ്ധരായി മുന്നോട്ടുവന്നത്. എഴുത്തുകാരൻ യൂസഫ് തിക്കോടി തന്റെ മകള്‍ ഗദയുടെ ഭിന്നശേഷി ജീവിതത്തിലെ ഒരു ദിവസം പങ്കുവെച്ചത് ചടങ്ങിൽ വികാരാധീനമായ നിമിഷങ്ങളായി.
തണല്‍ കരുണ അഡൈ്വസറി ബോര്‍ഡ് അംഗം സി.കെ. സുബൈര്‍ അധ്യക്ഷ നായി. ജംഷീര്‍ കയനിക്കര, ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യ കരണ്ടോട്, പി.വി. കുഞ്ഞബ്ദുല്ല, മേനിക്കണ്ടി അബ്ദുല്ല, എ.കെ. അഹമ്മദ്, ചെമ്പ്രക്കണ്ടി അബ്ദുറഹ്‌മാന്‍ ഹാജി, എ.സി. അബ്ദുള്‍ മജീദ്, പി.കെ. നവാസ്, മേനി ക്കണ്ടി മൂസ്സ, ബാബു ആയഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.
Sponsors' meet provides shade for differently-abled children




































_(17).jpeg)










