കുറ്റ്യാടി:(https://kuttiadi.truevisionnews.com/) കുറ്റ്യാടി നിയോജകമണ്ഡലത്തിൽ പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഈ സർക്കാർ 7.55 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കിയതായി പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു നിയമസഭയിൽ കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം.എൽ.എയെ അറിയിച്ചു.
തോടന്നൂർ ബ്ലോക്കിൽ 4.21 കോടി രൂപയുടെയും കുന്നുമ്മൽ ബ്ലോക്കിൽ 3.34 കോടി രൂപയുടെയും പദ്ധതികളാണ് ഇതിനായി വിനിയോഗിച്ചത്.
ഭൂരഹിത പുനരധിവാസ ധനസഹായം, പഠനമുറി, സേഫ് പദ്ധതി, ഭവന പൂർത്തീകരണം, ചികിത്സാ-വിവാഹ ധനസഹായങ്ങൾ, സ്വയംതൊഴിൽ-വിദേശ തൊഴിൽ പദ്ധതികൾ, ലംസം ഗ്രാൻഡ്, സ്റ്റൈപ്പൻഡ്, അയ്യങ്കാളി ടാലന്റ് സ്കോളർഷിപ്പ് തുടങ്ങി വിവിധ മേഖലകളിൽ തുക അനുവദിച്ചു.
അംബേദ്കർ ഗ്രാമ പദ്ധതിയുടെ ഭാഗമായി മണിയൂർ പഞ്ചായത്തിലെ മീനത്തുകര നഗർ, പാലയാട് നഗർ, മൂഴിക്കൽ ഐ.എച്ച്.ഡി.പി നഗർ എന്നിവയും തിരുവള്ളൂർ പഞ്ചായത്തിലെ വെള്ളൂക്കര നഗർ, തുരുത്തി നഗർ എന്നിവയും പൂർത്തീകരിച്ചു. കൂടാതെ വേളം പഞ്ചായത്തിലെ കുളിക്കുന്ന് നഗർ, ചോയി മഠം നഗർ പ്രവർത്തികൾ പൂർത്തിയായി വരികയാണെന്നും ആയഞ്ചേരി പഞ്ചായത്തിലെ വാളാഞ്ഞി കുളങ്ങരത്ത് നഗർ പദ്ധതിയുടെ റിവൈസഡ് എസ്റ്റിമേറ്റ് തയ്യാറാക്കി തുടർ നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി വിശദീകരിച്ചു.
7.55 crores for Scheduled Caste welfare in Kuttiyadi constituency - O.R. Kelu














































