കക്കട്ടില്‍: (https://kuttiadi.truevisionnews.com/) കുന്നുമ്മൽ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതി നിർദ്ദേശങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രന്‍ അധ്യക്ഷനായി. എന്‍.വി. ചന്ദ്രന്‍ പദ്ധതി രേഖ അവതരിപ്പിച്ചു. കെ.കെ. സുരേഷ്, വി.വി. വിനോദന്‍, എന്‍.പി. കുഞ്ഞിരാമന്‍, സി.വി. അഷറഫ്, വി. രാജന്‍, ആര്‍.പി. വിനോദന്‍, റീനാ സുരേഷ്, കെ. മിനി, കെ. വിശ്വനാഥന്‍, റീജാ സുനില്‍, എലിയാറ ആനന്ദന്‍, എം.ടി. രവീന്ദ്രന്‍, എ.വി. നാസറുദ്ദീന്‍, എന്‍.കെ. നസീര്‍, ആര്‍. ലിനി, ശ്രീബിഷ തുടങ്ങിയവര്‍ സംസാരിച്ചു.
Kunnummal Panchayat Development Seminar Organized














































