വിജയസാരഥികൾക്ക് വരവേൽപ്പ്; കായക്കൊടി ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് സാരഥികൾക്ക് സ്വീകരണം നൽകി

വിജയസാരഥികൾക്ക് വരവേൽപ്പ്; കായക്കൊടി ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് സാരഥികൾക്ക് സ്വീകരണം നൽകി
Feb 16, 2026 11:22 AM | By Anusree vc

കുറ്റ്യാടി: (https://kuttiadi.truevisionnews.com/) തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ കായക്കൊടി ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കായക്കൊടി ടൗണിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ സ്വീകരണ സമ്മേളനം ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ എം.എ. ലത്തീഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൺവീനർ ആർ. സജീവൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് വി.പി. കുഞ്ഞബ്ദുള്ള മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ.എം. അഭിജിത്, കെ.ടി. ജയിംസ്, കോരങ്കോട്ട് ജമാൽ, കെ.പി. രാജൻ, കൊരങ്കോട്ട് മൊയ്തു, ഒ. രവീന്ദ്രൻ മാസ്റ്റർ, കെ.പി. കുഞ്ഞമ്മദ്, ഒ.പി. മനോജ്, ഇ. ലോഹിതാക്ഷൻ മാസ്റ്റർ, ഇ.പി. മുഹമ്മദലി, എ.എഫ്. റിയാസ് മാസ്റ്റർ, അനന്ദൻ കിഴക്കയിൽ, പി.പി. മൊയ്തു, യു.വി. ബിന്ദു, ഹാജറ കെ.ആർ., സന്ധ്യ കരണ്ടോട്, സാജിദ ഇ.പി., കെ.പി. ബിജു, നജ്മ തറവട്ടത്ത്, റസീന പി.വി., ജുമാന അർഷാദ്, വിനീത ദിനേഷ്, സക്കീന എൻ.എൻ., ജലീൽ സി.കെ., മുഹമ്മദ് സാലിഹ് വി.പി. എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ വെച്ച് എം ബി ബി എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അതുൽ അശോക്, കേരള പി എസ് സി പരീക്ഷയിൽ ഉന്നത റാങ്ക് നേടി ട്രഷറിയിൽ ജോലി നേടിയ രാഹുൽ രാജ് സി.കെ, സംസ്ഥാന കലോത്സവത്തിൽ ഹിന്ദി കവിത രചനയിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ഹൃദയ് ആർ മോഹൻ എന്നിവരെ ഷാഫി പറമ്പിൽ മെമൻ്റോ നൽകി ആദരിച്ചു.

Kayakodi Grama Panchayat welcomed UDF charioteers

Next TV

Related Stories
ഭക്തിയുടെ നിറവിൽ; കുറ്റ്യാടി കുഞ്ഞുമഠം ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം ഭക്തിപൂർവ്വം ആഘോഷിച്ചു

Feb 16, 2026 12:34 PM

ഭക്തിയുടെ നിറവിൽ; കുറ്റ്യാടി കുഞ്ഞുമഠം ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം ഭക്തിപൂർവ്വം ആഘോഷിച്ചു

കുറ്റ്യാടി കുഞ്ഞുമഠം ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം ഭക്തിപൂർവ്വം...

Read More >>
ദ്വൈവാർഷിക സമ്മേളനം; മെഡിസെപ്പ് പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കണമെന്ന് കെ എസ് പി പി ഡബ്യൂ എ

Feb 16, 2026 12:05 PM

ദ്വൈവാർഷിക സമ്മേളനം; മെഡിസെപ്പ് പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കണമെന്ന് കെ എസ് പി പി ഡബ്യൂ എ

മെഡിസെപ്പ് പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കണമെന്ന് കെ എസ് പി പി ഡബ്യൂ...

Read More >>
കലോത്സവം ആവേശമായി; 'വർണ്ണച്ചിറകുകൾ' വിരിച്ച് കുറ്റ്യാടിയിലെ അങ്കണവാടി കുരുന്നുകൾ

Feb 15, 2026 12:06 PM

കലോത്സവം ആവേശമായി; 'വർണ്ണച്ചിറകുകൾ' വിരിച്ച് കുറ്റ്യാടിയിലെ അങ്കണവാടി കുരുന്നുകൾ

'വർണ്ണച്ചിറകുകൾ' വിരിച്ച് കുറ്റ്യാടിയിലെ അങ്കണവാടി...

Read More >>
Top Stories










News Roundup