കുറ്റ്യാടി : (https://kuttiadi.truevisionnews.com/) ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കൈതേരിമുക്കിൽ സ്‌റ്റേഡിയം നിർമ്മിക്കണമെന്ന് രണ്ടാം വാർഡ് ഗ്രാമസഭ പ്രമേയത്തിലൂടെ ആവശ്യപെട്ടു. കൈതേരിമുക്ക് പുഴ തീരത്ത് സിനി ആർട്ടിസ്റ്റ് സുനീഷ് കെ.ജാൻ ഗ്രാമസഭയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഗ്രാപഞ്ചായത്ത്മെമ്പർ ഉബൈദ് വാഴയിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ആസൂത്രണ സമിതി അംഗവുമായ നസീർ ആനേരി പദ്ധതി വിശദീകരിച്ചു. ഒന്നാം വാർഡ് മെമ്പർ താഹിറ സൽമാൻ മുൻ മെമ്പർ കെ.എം അഭിജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിവിധ ഗ്രൂപ്പുകളിൽ ചർച്ചകൾ നടന്നു കൈതേരി മുക്ക് പുഴ തീരത്തിന് 'സ്‌നേഹതീരം' എന്ന് പേരിടാൻ ഗ്രാമസഭ തീരുമാനിച്ചു.
നല്ലപങ്കാളിത്തമുണ്ടായ ചടങ്ങിൽ കോഡിനേറ്റർ പി.ഹാരിസ് മാസ്‌റ്റർ സ്വാഗതവും രജനി അർ.പി നന്ദിയും രേഖപ്പെടുത്തി. ക്രിസ്റ്റിന എന്ന സിനിമയിലെ മികച്ച പ്രകടനം കാഴ്ചവെച്ച സുനീഷ് കെ ജാന് ഉപഹാരം സമർപ്പിച്ചു.
Snehatheeram; Stadium should be built in Kaitherimukkil













































