കൈവേലി :(kuttiadi.truevisionnews.com) യു20 ഇന്ത്യൻ വോളിബോൾ ടീമിൽ സെലക്ഷൻ നേടി അഭിമാനമായി മാറി കൈവേലി സ്വദേശിനി നിയ അനിൽ.
കേരളത്തിൽ നിന്ന് സെലക്ഷൻ നേടിയതിൽ രണ്ടുപേരിൽ ഒരാളാണ് കൈവേലി സ്വദേശിനിയായ നിയ അനിൽ . വൈ.കെ.അനിലിൻ്റെയും സുജയുടേയും മകളായ നിയ കണ്ണൂർ സ്പോട്സ് സ്‌കൂൾ പഠനത്തിന് ശേഷം അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരിയിൽ ബിരുദ പഠനം തുടരുന്നതിനിടയിലാണ് അഭിമാന നേട്ടം സ്വന്തമാക്കിയത്.
ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഉൾപ്പെടെ 13 ടീമുകളാണ് ഈ ചാംമ്പ്യൻഷിപ്പിൽ മത്സരിക്കുന്നത്. ചൈനീസ് തായ്‌പേയ്, ഓസ്‌ട്രേലിയ, ഹോങ്കോങ്, ചൈന, ഇറാൻ, ജപ്പാൻ, കസാക്കിസ്ഥാൻ, കൊറിയ, ന്യൂസിലാൻഡ്, തായ്‌ലൻഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.
അഞ്ജന വളപ്പിൽ, ബിദിഷ ബാല, കവിത, നിതിഷ മുരുകൻ, ആകാൻഷ കൻവാൾ, തനു രതി, ലിഷ ഘോഷ്, വേദിക പ്രഹ്ലാദ്, അനന്തി അരസു, രക്ഷ വിനോദ് ഖേൻവാർ, പിയാലി ഹൈത്ത് തുടങ്ങിയവരാണ് മറ്റു ടീമംഗങ്ങൾ.
കുൽദീപ് മഗോത്രയാണ് ടീമിന്റെ മാനേജർ. ഹീരാലാൽ തങ്കപ്പൻ പ്രധാന പരിശീലകനും ഹേമ ഉല്ലാസ് കേൽക്കർ, സുരീന്ദർ കുമാർ തുടങ്ങിയവർ അസിസ്റ്റന്റ് കോച്ചുമാരുമാണ്.
പൂൾ-ബിയിൽ ഇടംപിടിച്ച ഇന്ത്യൻ ടീം ജപ്പാനെയും ഹോങ്കോങ്ങിനെയും നേരിടും.
#Nia #with #proud #achievement #The #native #Kaiveli #won #selection #U20 #Indian #volleyball #team