കുറ്റ്യാടി: (https://kuttiadi.truevisionnews.com/) ഊരത്ത് കവുങ്ങ് തോട്ടങ്ങളിൽ മഹാളി രോഗം വ്യാപകമാകുന്നു. കാലവർഷം ശക്തമായതോടെയാണ് രോഗബാധ തീവ്രമായത്. കീടനാശിനികളും പ്രതിരോധ മരുന്നുകളും കൃത്യമായി തളിച്ചിട്ടും രോഗം നിയന്ത്രിക്കാനാവാത്തത് കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ശക്തമായ മഴയും തണുപ്പുമാണ് രോഗത്തിന് കാരണമായി പറയപ്പെടുന്നത്. രോഗം ബാധിക്കുന്നതോടെ അടക്കകള്‍ പാകമാകും മുന്നേ കൊഴിഞ്ഞു പോകും. പകര്‍ച്ച രോഗമായതിനാല്‍ ഒരു മരത്തില്‍ രോഗം ബാധിച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റ് മരങ്ങളിലേക്കും സമീപ തോട്ടങ്ങളിലേക്കും രോഗം വ്യാപിക്കും.
തുരിശും ചുണ്ണാമ്പും ചേര്‍ത്ത ബോര്‍ഡോ മിശ്രിതം തളിയ്ക്കുകയാണ് രോഗത്തിന്റെ പ്രതിവിധി. മരുന്ന് തളിച്ചാലും കാര്യമായ മാറ്റമൊന്നും കാണില്ല. മരുന്ന് തളിക്കുന്നതിന് വേണ്ട ഉയര്‍ന്ന കൂലിയും മരുന്നിന്റെ ചിലവും കര്‍ഷകര്‍ക്ക് അമിത ചിലവാണ് വരുത്തിവെക്കുന്നത്.
Despite applying medicine, no effect; Mahali is spreading in the cucumber gardens of the village, farmers are in crisis
















































