കുറ്റ്യാടി:(https://kuttiadi.truevisionnews.com/) കടത്തനാടൻ വടക്കൻ പാട്ടുകഥാ പശ്ചാത്തലത്തിൽ രാജൻ വടയം രചിച്ച 'കുഞ്ഞുത്താലു' എന്ന പുസ്തകം പ്രകാശനം ചെയ്തു.സാഹിത്യ അക്കാദമി അവാർഡ് ജേതാവും പ്രമുഖ സാഹിത്യകാരനുമായ ജയചന്ദ്രൻ മൊകേരിയാണ് പുസ്തകം ഔദ്യോഗികമായി പ്രകാശനം ചെയ്തത്. പ്രശസ്ത സിനിമാ-സീരിയൽ സംവിധായകൻ പപ്പൻ നരിപ്പറ്റ പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി.
വട്ടോളി നാഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രകാശന ചടങ്ങിന് ഡോ. ലിനീഷ് അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ അംഗം കെ.പ്രേമൻ, രാജഗോപാലൻ കാരപ്പറ്റ, വിശ്വനാഥൻ വടയം, ടി. നാരായണൻ വട്ടോളി, സി. രാജലക്ഷ്മി, രാധാകൃഷ്ണൻ ആയിലോട്ട്, വിശ്വനാഥ ഹേമചന്ദ്രൻ, ചന്ദ്രൻ സൂര്യശില, രമേഷ് ബാബു കാക്കനൂർ, കെ. ജയരാജൻ, ഡോ. സി.കെ സുശാന്ത് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.ബാബു മാനന്തവാടി, രവിരാജ് നിട്ടൂർ, രഞ്ജിത്ത് മൊകേരി, വിനോദ് ആനോറ എന്നിവർ നേതൃത്വം നൽകിയ സംഗീത സദസ്സ് അരങ്ങേറി.
Book launch, Vadayathinte kunjuthalu











































