മരുതോങ്കര(https://kuttiadi.truevisionnews.com/) പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി എൽഡിഎഫ് മരുതോങ്കരയിൽ വിപുലമായ കൺവെൻഷൻ സംഘടിപ്പിച്ചു. ഉദ്ഘാടനം പ്രമുഖ നേതാവായ എ.എം. റഷീദ് നിർവഹിച്ചു. കെ ടി മനോജൻ അധ്യക്ഷൻ പദവി അല്കരിച്ചു. കെ കെ മോഹൻദാസ്, ബാബു കെ ആർ ബിജു,സി പി ബാബുരാജ്, കെ സജിത്ത്, റോബിറ്റ് പുതുക്കുളങ്ങര, ടി എം ജമീല എന്നിവർ ചടങ്ങിയിൽ സംസാരിച്ചു.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി 500 അംഗങ്ങളുള്ള വിപുലമായ തിരഞ്ഞെടുപ്പ് കമ്മിറ്റിക്കും യോഗത്തിൽ രൂപം നൽകി. കമ്മിറ്റിയുടെ ഭാരവാഹികളെയും യോഗം തിരഞ്ഞെടുത്തു ഭാരവാഹികൾ: പി ഭാസ്കരൻ (ചെയർ പേഴ്സൺ), സി പി ബാബുരാജ്, ഡെന്നിസ് തോമസ്, ദിനേശ് കല്ലേരി ( ചെയർപേഴ്‌സൺമാർ).കെ ടി മനോജൻ (കൺവീനർ), കെ ഒ ദിനേശൻ, ബാബു,റഫീഖ് കാവിൽ, റെനിൽ വിൽസൺ (ജോയിന്റ് കൺവീനർമാർ), റോബിറ്റ് (ട്രഷർ)
To wave the flag of victory










































