കുറ്റ്യാടി: (https://kuttiadi.truevisionnews.com/) കുന്നുമ്മൽ ബി.ആർ.സിയുടെ നേതൃത്വത്തിൽ വടയം സൗത്ത് എൽ.പി സ്‌കൂളിൽ സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പ് ശ്രദ്ധേയമായി. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം കുറ്റ്യാടി എം.എൽ.എ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവഹിച്ചു.
തലോലം എന്ന പേരിലുള്ള ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ടി കെ മോഹന്‍ ദാസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കുന്നുമ്മല്‍ എ ഇ ഒ രത്‌നവല്ലി ടീച്ചര്‍, വാര്‍ഡ് മെമ്പര്‍ ഷാജി മാസ്റ്റര്‍, മാനേജര്‍ കുഞ്ഞിക്കേളു നമ്പ്യാര്‍, പി ടി എ പ്രസിഡന്റ് മഹേഷ് എ, ട്രെയിനര്‍ സനൂപ് സി എന്‍, സുനില്‍കുമാര്‍ കെ സി എന്നിവര്‍ സംസാരിച്ചു. എം ടി പവിത്രന്‍ കുന്നുമ്മല്‍ ബി പി സി സ്വാഗതം ആശംസിച്ചു.
'Thalolam'; Kunnummal BRC two-day cohabitation camp gets off to a flying start
















































