കുറ്റ്യാടി : (https://kuttiadi.truevisionnews.com/) 'നമ്മുടെ കേരളത്തെ വീണ്ടെടുക്കാൻ " എന്ന സന്ദേശവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് കുറ്റ്യാടിയിൽ നൽകുന്ന സ്വീകരണം ആഘോഷമാക്കാൻ യുഡിഎഫ് രംഗത്ത്.
ഫെബ്രുവരി 11 ന് ബുധനാഴ്ച രാവിലെ 9 മണിക്കാണ് കുറ്റ്യാടിയിൽ സ്വീകരണം ഒരുക്കിയിരിക്കുന്നത്. സ്വീകരണം വിജയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് യുവജന, വിദ്യാർത്ഥി, മഹിള, ട്രേഡ് യൂനിയൻ സംഘടനകളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും 'പെൻഷൻ സർവ്വീസ് സംഘടനകളുടെയും നേതൃത്വത്തിൽ വിപുലമായ രീതിയിൽ വ്യത്യസ്തങ്ങളായ പ്രചരണ പ്രവർത്തനങ്ങൾ നടത്തും.
പ്രചരണ പരിപാടിയുടെ ഭാഗമായുള്ള പോസ്റ്റർ പ്രകാശനം മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ദിൻഷ ഉദ്ഘാടനം ചെയ്തു. പബ്ലിസിറ്റി ചെയർമാൻ പ്രതീഷ് കോട്ടപ്പള്ളി അദ്ധ്യക്ഷനായി.
സ്വാഗത സംഘം ചെയർമാൻ പ്രമോദ് കക്കട്ടിൽ, കൺവീനർ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, മുസ്ലീം ലീഗ് ജില്ല ഉപാദ്ധ്യക്ഷൻ കെ.ടി. അബ്ദുറഹ്മാൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ ശ്രീജേഷ് ഊരത്ത്, മൻസൂർ ഇടവലത്ത്, വി.പി. കുഞ്ഞമ്മദ്, പി.കെ. സുരേഷ്, പി.പി. ദിനേശൻ, രാഹുൽ ചാലിൽ ,എ.കെ.റഷീദ്, പി.പി. ആലിക്കുട്ടി, സി.എ. നൗഫൽ, കെ.പി. അബ്ദുൾ മജീദ്, നൗഷാദ് കോവില്ലത്ത്, ഇ.പി. സലീം, സി.എം. കുമാരൻ, കെ.കെ. മനാഫ്, ഷിജില മഹേഷ്, ഫാത്തിമ നാസർ, വിഷ്ണു മണിയൂർ, സിദ്ധാർത്ഥ് നരിക്കൂട്ടും ചാൽ, സി.കെ. രാമചന്ദ്രൻ, പി.കെ. ഷമീർ, കിണറ്റും കണ്ടി അമ്മദ്, കെ.കെ. ജിതിൻ, റബാഹ്, ലത്തീഫ് ചുണ്ട, കെ.വി.സജീഷ്, പി. സുബൈർ, ശ്രീരാഗ് കക്കട്ടിൽ പീടിക തുടങ്ങിയവർ സംസാരിച്ചു.
UDF releases poster to celebrate the arrival of the new era









































