കക്കട്ടിൽ:(https://kuttiadi.truevisionnews.com/) സംസ്ഥാന സർക്കാറിന്റെ പ്രവർത്തനങ്ങൾ അഴിമതിയിലും ധൂർത്തിലും മുങ്ങിയിരിക്കുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള ആരോപിച്ചു. രക്തസാക്ഷി ഫണ്ടിൽ പോലും തിരിമറി നടത്തുന്ന സി.പി.എമ്മിന്റെ യഥാർത്ഥ മുഖം ജനങ്ങൾ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും നയിക്കുന്ന പുതുയുഗയാത്ര യുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച കുന്നുമ്മൽ പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ സി.വി. അഷറഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രമോദ് കക്കട്ടിൽ (ഡി.സി.സി സെക്രട്ടറി), പി.പി. അശോകൻ, എലിയാറ ആനന്ദൻ, എം.ടി. രവീന്ദ്രൻ, വി.പി. മൂസ, എടത്തിൽ ദാമോദരൻ, വി.എം. കുഞ്ഞികണ്ണൻ, വി.വി. വിനോദൻ, എ.വി. നാസറുദ്ദിൻ, ബീന കുളങ്ങരത്ത്, ഷറഫുന്നിസ, എൻ.കെ. നസീർ, ഒ.പി. അഷറഫ്, കെ.കെ. രാജൻ, പി.ടി.കെ. രാധ എന്നിവർ സംസാരിച്ചു.
The government is corrupt and wasteful: Parakkal Abdullah











































