കുറ്റ്യാടി:(https://kuttiadi.truevisionnews.com/) ഒരു നൂറ്റാണ്ടിന്റെ വിദ്യാഭ്യാസ പാരമ്പര്യമുള്ള കുറ്റ്യാടി എം.ഐ.യു.പി. സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ നടത്താൻ തീരുമാനിച്ചു. പിടിഎ, പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ, നാട്ടുകാർ എന്നിവർ ചേർന്ന യോഗത്തിലാണ് ആഘോഷങ്ങൾ സംബന്ധിച്ച തീരുമാനമായത്.
ഈ അധ്യയന വർഷം തന്നെ സ്‌കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിനും വാർഷികാഘോഷങ്ങൾ അവിടെ വെച്ച് സംഘടിപ്പിക്കാനും തീരുമാനിച്ചു.ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള ഔദ്യോഗിക ലോഗോ ഷാഫി പറമ്പിൽ എം.പി പ്രകാശനം ചെയ്തു.
ആയിരത്തിയഞ്ഞൂറിലധികം വിദ്യാർത്ഥികൾ നിലവിൽ ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നുണ്ട്.പിടിഎ പ്രസിഡന്റ് സി.എച്ച്. ഷരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാനാധ്യാപിക പി. ജമില, ഡോ. ഡി. സച്ചിത്ത്, കെ.കെ. ജിതിൻ, നാസർ തസ്സുള്ളതിൽ, ഇസെഡ്.എ. സൽമാൻ, പി. ജമാൽ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ പി.പി. വാസു, എം. ഷഫീഖ്, അനുജ് ലാൽ ഉൾപ്പെടെയുള്ള നാട്ടുകാരും പൂർവ്വ വിദ്യാർത്ഥികളും സംബന്ധിച്ചു.
Kuttiadi MIUP centenary celebrations in full swing















































