കുറ്റ്യാടി:(https://kuttiadi.truevisionnews.com/) മികച്ച പരിഗണനയാണ് സംസ്ഥാന ബജറ്റിൽ കുറ്റ്യാടി നിയോജക മണ്ഡലത്തിന് ലഭിച്ചതെന്ന് കെ.പി കുഞ്ഞമ്മദ് കുട്ടിമാസ്റ്റർ എം എൽ എ . ഗതാഗത -ജലസേചന -കാർഷിക മേഖലകളിലാണ് പ്രധാനമായും തുക വകയിരുത്തിയിട്ടുള്ളത്.കുറ്റ്യാടി നിയോജകമണ്ഡലത്തിൽ 13.25 കോടി രൂപയുടെ പദ്ധതികളെന്നും എംഎൽഎ.
ആയഞ്ചേരി കമ്പനി പീടിക കടമേരി തണ്ണീർ പന്തൽ റോഡ് മൂന്ന് കോടി രൂപ, കുളങ്ങരത്ത് അരൂർ ഗുളികപ്പുഴ റോഡ് 5 കോടി,കുറ്റ്യാടി പള്ളി ഊരത്ത് റോഡ് 2 കോടി രൂപ ,മൊകേരി പൂക്കോട്ട് പോയിൽ റോഡ് 2 കോടി ,കൊത്തന്‍ കോട്ടുമ്മൽ തോട് പുനരുദ്ധാരണം 50 ലക്ഷം,വേങ്ങാടിക്കൽ പമ്പിങ് സ്റ്റേഷൻ പുനർനിർമ്മാണം 75 ലക്ഷം എന്നിങ്ങനെ 13.25 കോടി രൂപയുടെ പദ്ധതികളാണ് ബജറ്റിൽ കുറ്റ്യാടി മണ്ഡലത്തിൽ അനുവദിച്ചത്.
കുളങ്ങരത്ത് അരൂർ ഗുളികപ്പുഴ റോഡ് പ്രവർത്തിയുടെ ഭാഗമായി തീക്കുനിയിൽ നിന്നും ഗുളികപ്പുഴ ഭാഗത്തേക്ക് ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തുന്നതിനാണ് 5 കോടി രൂപ അനുവദിച്ചത്.വേങ്ങാടിക്കൽ പമ്പിങ് സ്റ്റേഷൻ തകർന്നു കിടക്കുന്ന അവസ്ഥ കൃഷിക്കാരും ജനപ്രതിനിധികളും മുൻപ് അറിയിച്ചതിനെ അടിസ്ഥാനത്തിലാണ് ബജറ്റിൽ തുക വകയിരുത്തിയത്.
ചെരണ്ടത്തൂർ ചിറയിലെ നെൽകൃഷിക്ക് വളരെ ആവശ്യമായ പദ്ധതിയാണിത്. കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ കൊത്തൻകോട്ടുമ്മൽ തോട് പുനരുദ്ധരിക്കുന്നതിലൂടെ ജല സംരക്ഷണത്തിന് വളരെ പ്രയോജനകരമാകും. തോടിന്റെ പാർശ്വഭിത്തികൾ ഇടിഞ്ഞു വീഴുന്നത് കാരണം നേരിടുന്ന പ്രതിസന്ധിക്കും പരിഹാരമാകും.
റോഡ്പ്രവൃത്തികൾ പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗവും, തോടിന്റെയും, പമ്പിങ് സ്റ്റേഷന്റെയും നിർമ്മാണം ജലസേചന വകുപ്പുമായിരിക്കും ഏറ്റെടുത്ത് നടപ്പിലാക്കുക. കൂടാതെ കുറ്റ്യാടി ഇറിഗേഷൻ പദ്ധതിക്കായി അഞ്ച് കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.
State budget projects worth Rs 13.25 crore in Kuttiyadi constituency

















































