കുറ്റ്യാടി:(https://kuttiadi.truevisionnews.com/) യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യത്തിന് പരിഹാരമായി മാനന്തവാടി - കോഴിക്കോട് റൂട്ടിൽ അനുവദിച്ച പുതിയ ബസ് സർവീസുകൾക്ക് തുടക്കമായി. ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനോട് നേരിട്ട് അഭ്യർത്ഥിച്ചതിനെത്തുടർന്ന് അനുവദിച്ച 12 ബസുകളിൽ രണ്ട് സർവീസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് ഇന്ന് കുറ്റ്യാടി ബസ് സ്റ്റാൻഡിൽ നടന്നു.
കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കൺട്രോളിങ് ഇൻസ്പെക്ടർ വി.എം. ഷാജി, എ.ടി.ഒ രഞ്ജിത്ത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. മുൻപ് നിയമസഭയിൽ സബ്മിഷനായി ഈ വിഷയം അവതരിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രി നേരിട്ട് ഇടപെട്ടാണ് സർവീസുകൾക്ക് അനുമതി നൽകിയത്.
നിലവിൽ ബസുകളുടെ സമയക്രമം ഇപ്രകാരമാണ്
ആദ്യ ബസ് രാവിലെ 7 മണിക്ക് തൊട്ടിൽപാലത്തുനിന്ന് പുറപ്പെട്ട് കുറ്റ്യാടിയിൽ എത്തും. തുടർന്ന് കുറ്റ്യാടിയിൽ നിന്നും 7: 20ന് പുറപ്പെട്ട് 8:50ന് മാനന്തവാടിയിൽ എത്തും. രാവിലെ 9.15 ന് മാനന്തവാടിയിൽ നിന്നും പുറപ്പെട്ട് 10 45 ന് കുറ്റ്യാടിയിലെത്തും. തുടർന്ന് കുറ്റ്യാടിയിൽ നിന്നും പേരാമ്പ്ര വഴി 12.15 ന്കോഴിക്കോട് എത്തും.
12 45 ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് പേരാമ്പ്ര വഴി 2 . 15ന് കുറ്റ്യാടിയിലെത്തും. കുറ്റ്യാടിയിൽ നിന്നും തൊട്ടിൽപാലം വഴി 3.45 ന് മാനന്തവാടിയിലെത്തും. തുടർന്ന് 4:10 ന് മാനന്തവാടിയിൽ നിന്നും പുറപ്പെട്ട് കുറ്റ്യാടിയിൽ 5.40 ന് എത്തുകയും ,കുറ്റ്യാടിയിൽ നിന്ന് പേരാമ്പ്ര വഴി വൈകിട്ട് 7.10ന് കോഴിക്കോട് എത്തുകയും ചെയ്യും. കോഴിക്കോട് നിന്ന് വൈകിട്ട് 7.40 ന് പുറപ്പെട്ട് 9.10 ന് കുറ്റ്യാടിയിലെത്തി ,കുറ്റ്യാടിയിൽ നിന്നും രാത്രി 9:20ന് തൊട്ടിൽപ്പാലത്ത്എത്തും.
രണ്ടാം ബസ് രാവിലെ 4:50ന് തൊട്ടിൽപാലത്തു നിന്നും പുറപ്പെട്ട് 5 മണിക്ക് കുറ്റ്യാടിയിലെത്തും. കുറ്റ്യാടിയിൽ നിന്നും പുറപ്പെട്ട് 6.30 മണിക്ക് കോഴിക്കോട് എത്തും. തുടർന്ന് 7 മണിക്ക് കോഴിക്കോട് നിന്നും പുറപ്പെട്ട് 8.30 യോടെ കുറ്റ്യാടിയിലെത്തും. കുറ്റ്യാടിയിൽ നിന്നും 10 മണിയോടെ മാനന്തവാടിയിൽ എത്തും.
രാവിലെ 10.30 യ്ക്ക് മാനന്തവാടിയിൽ നിന്നും പുറപ്പെട്ട് 12 മണിയോടെ കുറ്റ്യാടിയിലെത്തും. തുടർന്ന് കുറ്റ്യാടിയിൽ നിന്നും ഉച്ചയ്ക്ക് 1:30 മണിയോടെ കോഴിക്കോട് എത്തും.
ഉച്ചയ്ക്ക് 2 മണിക്ക് കോഴിക്കോട് നിന്നും പുറപ്പെട്ട 3:30 യ്ക്ക് കുറ്റ്യാടിയിലെത്തും. തുടർന്ന് 5 മണിക്ക് മാനന്തവാടിയിൽ എത്തിച്ചേരും. വൈകീട്ട് 5:20ന് മാനന്തവാടിയിൽ നിന്നും പുറപ്പെട്ട് 7.25 ന് കുറ്റ്യാടിയിൽ എത്തിച്ചേരും. തുടർന്ന് കുറ്റ്യാടിയിൽ നിന്നും രാത്രി 7:40ന് തൊട്ടിൽപ്പാലത്ത് എത്തിച്ചേരും.
The newly sanctioned KSRTC bus service on the Kozhikode - Mananthavady route was flagged off.








































