തൊട്ടിൽപ്പാലം : (https://kuttiadi.truevisionnews.com/)തൊട്ടിൽപ്പാലം ഡിപ്പോയിൽ നിന്നും പറശ്ശിനിക്കടവിലേക്ക് ആരംഭിച്ച പുതിയ ബസ് സർവീസ് ഇ.കെ. വിജയൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ എ.ടി.ഒ പി.ഇ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. വി.എം. ഷാജി, കെ.പി. രവീന്ദ്രൻ, കെ.വി. വിശ്വനാഥൻ തുടങ്ങിയ ഉദ്യോഗസ്ഥരും വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികളും പങ്കെടുത്തു.
പുലർച്ചെ 5:30-ന് തൊട്ടിൽപ്പാലത്ത് നിന്ന് പുറപ്പെടുന്ന ബസ് രാവിലെ 9 മണിക്ക് പറശ്ശിനിക്കടവിൽ എത്തും.തിരികെ ഉച്ചയ്ക്ക് 12:50-ന് പുറപ്പെട്ട് രാത്രി 7:30-ന് തൊട്ടിൽപ്പാലത്ത് സർവീസ് അവസാനിപ്പിക്കും.
Thottilpalam - Parassinikkadavu KSRTC service started










































