സുസ്ഥിരവും ഈടുറ്റതുമായ ഒരു ഭാവിക്ക്...., 'ഇക്സെറ്റ് 2026’: അന്താരാഷ്ട്ര കോൺക്ലേവ് ജനുവരി 13ന്

സുസ്ഥിരവും ഈടുറ്റതുമായ ഒരു ഭാവിക്ക്...., 'ഇക്സെറ്റ് 2026’: അന്താരാഷ്ട്ര കോൺക്ലേവ് ജനുവരി 13ന്
Jan 7, 2026 03:38 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com )  കേരള സര്‍ക്കാര്‍ ‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ 'ഇക്സെറ്റ് 2026’ (ICSET) ഒൻപതാം പതിപ്പ് ജനുവരി 13-ന് അങ്കമാലി അഡ്‌ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലെ മൂന്ന് വേദികളിലായി നടക്കും. ‘സുസ്ഥിരവും ഈടുറ്റതുമായ ഒരു ഭാവിക്ക് വേണ്ടിയുള്ള നൈപുണ്യ പുനർവിഭാവനം’ എന്നതാണ് ഈ കോൺക്ലേവിന്റെ പ്രധാന പ്രമേയം.

രാവിലെ 9:30-ന് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കേരള ഐ.ടി. വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ശ്രീ. ശ്രീറാം സാംബശിവ റാവു ഐ.എ.എസ് മുഖ്യാതിഥിയായിരിക്കും. ഐ.ടി. മേഖലയിലെ ഭാവി സാധ്യതകളെയും നൈപുണ്യ വികസനത്തെയും കുറിച്ച് അദ്ദേഹം സംസാരിക്കും. ഇൻഫോപാർക്ക് സി.ഈ.ഒ. ശ്രീ. സുശാന്ത് കുറുന്തിൽ, ടി.സി.എസ്. (TCS) വൈസ് പ്രസിഡന്റ് ശ്രീ. ദിനേശ് പി. തമ്പി, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ജഗതി രാജ് വി.പി. തുടങ്ങിയ പ്രമുഖർ വിവിധ സെഷനുകളിൽ പങ്കെടുക്കും.

ഗൂഗിൾ (Google), എ.ഡബ്ല്യു.എസ്. (AWS), ഐ.ബി.എം. (IBM) എന്നീ ആഗോള കമ്പനികളുടെ നേതൃത്വത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ജനറേറ്റീവ് AI, ഏജന്റിക് AI തുടങ്ങിയ നൂതന സാങ്കേതികവിദ്യകളിൽ വർക്ക്ഷോപ്പുകളും കോണ്‍ക്ലേവില്‍ നടക്കും.

അക്കാദമിക്-വ്യവസായ-സർക്കാർ സഹകരണം, 2030-ലെ തൊഴിൽ മേഖല, സ്റ്റാർട്ടപ്പുകൾ എന്നിവയെ ആസ്പദമാക്കി ഫയർസൈഡ് ചാറ്റുകളും പാനൽ ചർച്ചകളും നടക്കും. കോണ്‍ക്ലേവിന്‍റെ ഭാഗമായി ജനുവരി 12, 13 തീയതികളിലായി ഗൂഗിളുമായി സഹകരിച്ച് ഐ.സി.ടി. അക്കാദമി കൊരട്ടിയിൽ 24 മണിക്കൂർ നീളുന്ന ഹാക്കത്തോൺ സംഘടിപ്പിക്കും.

വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന ചടങ്ങില്‍ ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള വൈസ് ചാൻസലർ ശ്രീ. സജി ഗോപിനാഥ്, ഐ.ടി. മിഷൻ ഡയറക്ടർ ശ്രീ. സന്ദീപ് കുമാർ ഐ.എ.എസ് എന്നിവർ പങ്കെടുക്കും. മികച്ച പങ്കാളിത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇൻസ്റ്റിറ്റ്യൂഷണൽ നോളജ് ഓഫീസർമാർക്കും ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്കും കോണ്‍ക്ലേവില്‍ രജിസ്റ്റര്‍ ചെയ്യാനുമായി https://ictkerala.org/icset എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ICSET 2026 International Conclave on January 13

Next TV

Related Stories
​ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ ഭാ​ഗമായി പ്രമുഖ ബ്രാൻഡുകൾ

Dec 29, 2025 04:12 PM

​ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ ഭാ​ഗമായി പ്രമുഖ ബ്രാൻഡുകൾ

​ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ ഭാ​ഗമായി പ്രമുഖ ബ്രാൻഡുകൾ...

Read More >>
അവധിക്കാലം ആഘോഷമാക്കൻ; വിസ്മ‌യ അമ്യൂസ്മെന്റ്റ് പാർക്കിൽ പുതിയ ഇറ്റാലിയൻ റൈഡ് 'റോഡിക്‌സ്' പ്രവർത്തനം ആരംഭിച്ചു

Dec 23, 2025 07:06 PM

അവധിക്കാലം ആഘോഷമാക്കൻ; വിസ്മ‌യ അമ്യൂസ്മെന്റ്റ് പാർക്കിൽ പുതിയ ഇറ്റാലിയൻ റൈഡ് 'റോഡിക്‌സ്' പ്രവർത്തനം ആരംഭിച്ചു

ക്രിസ്‌മസ് പുതുവത്സര അവധിക്കാലം ആഘോഷമാക്കൻ, വിസ്മ‌യ അമ്യൂസ്മെന്റ്റ്...

Read More >>
'ഷീ പവർ 2025' വനിതാ ഉച്ചകോടി 18-ന് കൊച്ചിയിൽ

Dec 12, 2025 02:08 PM

'ഷീ പവർ 2025' വനിതാ ഉച്ചകോടി 18-ന് കൊച്ചിയിൽ

'ഷീ പവർ 2025' വനിതാ ഉച്ചകോടി 18-ന്...

Read More >>
ഇൻസ്പൈറിങ്ങ് ജേർണി ഓഫ് യങ്ങ് ബിസിനസ്സ് ടൈക്കൂൺ അനന്യ ബിർല

Dec 9, 2025 04:01 PM

ഇൻസ്പൈറിങ്ങ് ജേർണി ഓഫ് യങ്ങ് ബിസിനസ്സ് ടൈക്കൂൺ അനന്യ ബിർല

ഇൻസ്പൈറിങ്ങ് ജേർണി ഓഫ് യങ്ങ് ബിസിനസ്സ് ടൈക്കൂൺ അനന്യ...

Read More >>
ജെയിൻ സർവ്വകലാശാല ഫ്യൂച്ചർ കേരള മിഷന്റെ കുളവാഴ നിയന്ത്രണ പദ്ധതിക്ക് എംപെഡയുടെ പിന്തുണ

Dec 8, 2025 02:39 PM

ജെയിൻ സർവ്വകലാശാല ഫ്യൂച്ചർ കേരള മിഷന്റെ കുളവാഴ നിയന്ത്രണ പദ്ധതിക്ക് എംപെഡയുടെ പിന്തുണ

ജെയിൻ സർവ്വകലാശാല ഫ്യൂച്ചർ കേരള മിഷൻ, കുളവാഴ നിയന്ത്രണ പദ്ധതി, എംപെഡ...

Read More >>
Top Stories