അഴിയൂർ: (vatakara.truevisionnews.com) അഴിയൂർ ഗാമപഞ്ചായത്തിലെ 6 ാംവാർഡിൽ കോറാത്ത് ശുദ്ധജല സമിതിക്ക് വേണ്ടി പുതുത്തായി നിർമ്മിച്ച കായകുളങ്ങര കിണറിൻ്റെയും പമ്പ് ഹൗസിൻ്റെയും നവീകരിച്ച തിരുത്തിപ്പുറം പമ്പ് ഹൗസിൻ്റെയും ടാങ്കിൻ്റെയും ഉൽഘാടനം അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആയിഷ ഉമ്മറിൻ്റെ അദ്ധ്യക്ഷതയിൽ വടകര എം എൽ എ കെ.കെ രമ നിർവ്വഹിച്ചു.
ചടങ്ങിൽ കിണറിന് സംഭാവന നൽകിയ കുഞ്ഞിപ്പാത്തു ഔലാദ് മൻസിൽ 'കിണർ നിർമ്മിച്ച് നൽകിയ ' അൽ ഹിക്മചാരിറ്റബിൾ എജുക്കേഷൻ ട്രസ്റ്റ്' തിരുതിപ്പുറം ശുദ്ധജല പദ്ധതിക്ക് ടേങ്കന് സ്ഥലം നൽകിയ പരേതനായ പറമ്പത്ത് കണ്ണൻ എന്നവരുടെ മക്കൾ എന്നിവരെ ആദരിച്ചു.
ചടങ്ങിന് വാർഡ് മെമ്പർ അനിഷ ആനന്ദസദനം സ്വാഗതം പറഞ്ഞു. വൈ. പ്രസിഡൻ്റ ശശിധരൻ തോട്ടത്തിൽ ,അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രമ്യ കരോടി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജേഷ് കുമാർ മുൻ മെമ്പർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അബുബക്കർ കടവിൽ നന്ദി പറഞ്ഞു
Kayakulangara well and pump house of Azhiyur Korath Clean Water Committee inaugurated














































