കുറ്റ്യാടി : (kuttiadi.truevisionnews.com) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2021 മെയ് 20 മുതൽ 2025 ഓഗസ്റ്റ് 31 വരെ കുറ്റ്യാടി നിയോജകമണ്ഡലത്തിൽ നിന്നും ലഭിച്ച അപേക്ഷകളിൻമേൽ 6.77 കോടി രൂപ അനുവദിച്ചതായി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.
കുറ്റ്യാടി മണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളിൽ നിന്നും ലഭിച്ച അപേക്ഷകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് തുക ലഭ്യമാക്കിയത്. എംഎൽഎ ഓഫീസ് വഴിയും മറ്റ് ഓൺലൈൻ അപേക്ഷ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച അപേക്ഷകളാണ് പരിഗണിച്ചത്. അസുഖം, അപകടം എന്നിവ കാരണം പ്രതിസന്ധി നേരിടുന്ന നിരവധി കുടുംബങ്ങൾക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും സഹായം ലഭിച്ചത്.
Rs 6.77 crore Chiefminister's Distress ReliefFund Kuttiady














































