മൊകേരി : ( kuttiadi.truevisionnews.com) കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൻറ ബഡ്സ് സ്കൂളിന് രാജ്യസഭ എം പി പി സന്തേഷ്കുമാറിൻ്റെ ആസ്തിവികസനഫണ്ടിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപ കൊണ്ട് വാങ്ങിയ വാഹനo കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ റീത്ത ഫ്ലാഗ് ഓഫ് ചെയ്ത് ഉൽഘാടനകർമ്മം നിർവഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീന സുരേഷ് അദ്ധ്യക്ഷതവഹിച്ചു.
വാർഡ് മെമ്പർ എ രതീഷ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേ കാര്യ അദ്ധ്യക്ഷൻ എം.പി. കുത്തി രാമൻ , പഞ്ചായത്ത് സ്റ്റാൻ്റിം കമ്മറ്റി ചെയർ പേഴ്സൺമാരായ സി.പി. സജിത, ഹേമമോഹൻ, ഭരണസമിതി അംഗങ്ങളായ എൻ .നവ്യ , കെ .ഷിനു ,എം.ഷിബിൻ, നസീറ ബഷീർ , റിൻസി ആർ കെ , അസിസ്റ്റന്റ് സെക്രട്ടറി കെ .പ്രകാശൻ, സി ഡി സ് ചെയർപേഴ്സൺ കെ.മിനി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ശശീന്ദ്രൻ കുനിയിൽ , കെ പി ബാബു, വി. വി പ്രഭാകരൻ മാസ്റ്റർ,പി ടി എ പ്രതിനിധി മിനി, വെൽഫെയർ കമ്മി പ്രതിനിധിപി ടി .രവിന്ദ്രൻ , തുടങ്ങിയവർ ആശംസപ്രസംഗങ്ങൾ നടത്തി. ബഡ്സ്സകൾ ടീച്ചർ സുജനദാസ് നന്ദി പറഞ്ഞു
Good news for Buds School; VK Reetha flags off a new vehicle worth Rs. 20 lakhs from MP funds








































