കുറ്റ്യാടി : ( kuttiadi.truevisionnews.com) കേരള സർക്കാർ എൽ.എസ്.എസ് പരീക്ഷയിൽ മികവ് നേടിയ വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മിടുക്കരായ വിദ്യാർത്ഥികൾക്ക് വേണ്ടി ആരംഭിച്ച പരിപോഷണ പരിപാടിയായ ലിറ്റിൽ മാസ്റ്റേഴ്‌സ്,അംഗങ്ങൾക്ക് വേണ്ടി റോക്കറ്റ് നിർമ്മാണ ശില്പശാല നടത്തി കോഴിക്കോട് മേഖലാ ശാസ്ത്ര കേന്ദ്രത്തിൽ വെച്ച് നടന്ന ശിൽപ്പശാലയിൽ 64 കുട്ടികൾ പങ്കെടുത്ത് 12 വാട്ടർ റോക്കറ്റുകൾ നിർമ്മിച്ച് വിക്ഷേപണം നടത്തി.
റോക്കറ്റ് നിർമ്മാണത്തിനും വിക്ഷേപണത്തിനും മേഖലാ ശാസ്ത്ര കേന്ദ്രത്തിലെ എജുക്കേഷൻ ഓഫീസർ ബിനോജ്, മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി ഹസീസ് എന്നിവർ നേതൃത്വം നൽകി.വടകര വിദ്യാഭ്യാസ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും എൽഎസ്എസ് പരീക്ഷയിലെ മികവിൻ്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ മാസ്റ്റേഴ്‌സ് അംഗങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്.
2.25 ലിറ്റർ അളവിലുള്ള പ്ലാസ്റ്റിക് ബോട്ടിലുകൾ, കാർഡ് ബോർഡ്, കടലാസ്, പശ തുടങ്ങിയവ ഉപയോഗിച്ചായിരുന്നു നിർമാണം. കുന്നുമ്മൽ എ.ഇ.ഒ രത്നവല്ലി, കൊയിലാണ്ടി എ.ഇ.ഒ മഞ്ജു, ലിറ്റിൽ മാസ്റ്റേഴ്‌സ് കോഡിനേറ്റർ മൊയ് നാദാപുരം എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Little Masters with rocket building lessons
















































