കുറ്റ്യാടി: ( kuttiadi.truevisionnews.com) മരുതോങ്കര എക്കലിൽ ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദവും കുലുക്കവും അനുഭവപ്പെട്ട സ്ഥലത്ത് ഇന്ന് ഭൗമശാസ്ത്ര വിഭാഗത്തിലെ വിദഗ്ധര്‍ പരിശോധന നടത്തും. ശബ്ദമുണ്ടായതിന്‍റെ കാരണമടക്കം അറിയുന്നതിനായാണ് പരിശോധന.
ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് വലിയ ശബ്ദവും കുലുക്കവും ഉണ്ടായത്. ഭൂചലനം അനുഭവപ്പെട്ടെന്നായിരുന്നു നാട്ടുകാര്‍ പറഞ്ഞിരുന്നത്. ഇടിയുടെ ശബ്ദം പോലെ വലിയ ശബ്ദവും ഒപ്പം തന്നെ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനവും അനുഭവപ്പെടുകയായിരുന്നു.


എക്കലിന്‍റെ സമീപപ്രദേശങ്ങളിലും ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടിട്ടുണ്ട്. തൊട്ടടുത്ത പഞ്ചായത്തായ ചക്കിട്ടപ്പാറ പഞ്ചായത്തിലെ പൂഴിതോട്ടിലും പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ട്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് റവന്യു - പഞ്ചായത്ത് അധികൃതര്‍ ഇന്നലെ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
Geological experts will conduct an inspection at Maruthongara Ekkali today









































