തൊട്ടില്‍പ്പാലം: ( kuttiadi.truevisionnews.com) കാവിലുംപാറയില്‍ കേരഫെഡ് ആരംഭിച്ച പച്ചതേങ്ങ സംഭരണം കേരഫെഡ് ചെയര്‍പേഴ്സണ്‍ വി ചാമുണ്ണി ഉദ്ഘാടനം ചെയ്തു. നിലവിലുള്ള മാര്‍ക്കറ്റ് വിലയേക്കാള്‍ ഉയര്‍ന്ന തുക നല്‍കിയാണ് കേര ഫെഡ് കൃഷിക്കാരില്‍നിന്ന് പച്ചത്തേങ്ങ സംഭരിക്കുന്നത്. ചടങ്ങില്‍ കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി ജി ജോര്‍ജ് അധ്യക്ഷനായി.
കേരഫെഡ് വൈസ് ചെയര്‍പേഴ്സണ്‍ ശ്രീധരന്‍, നാളികേര വികസന ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ടി കെ രാജന്‍, കാവിലുംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്, കൃഷി ഓഫീസര്‍ മിഥുന ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയില്‍ ഇനിയും സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും ചെയര്‍ മാന്‍ പറഞ്ഞു. നിലവില്‍ കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയിലും കാസര്‍കോട് ജില്ലയിലെ നിലേശ്വരത്തും പച്ചതേങ്ങ സംഭരണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


Kerafed green coconut procurement begins in Kavilumpara
















































